Enter your Email Address to subscribe to our newsletters

Thiruvanathapuram, 8 ഡിസംബര്‍ (H.S.)
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കോടതിയിൽ മൊഴി നൽകി. കരഞ്ഞ് കാലുപിടിച്ചിട്ടും രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. എസ്പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്.
പീഡനത്തിന് ശേഷം പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചു. ഭയന്നാണ് ഇത്രയും കാലം താൻ വിവരങ്ങൾ പുറത്തു പറയാതിരുന്നതെന്നും മൊഴിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴിയും കേസിൽ ശേഖരിച്ച ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ആദ്യ ബലാത്സംഗക്കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. തനിക്കെതിരെയുള്ള പരാതികൾക്ക് വ്യക്തമായ പേരില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ.
---------------
Hindusthan Samachar / Sreejith S