Enter your Email Address to subscribe to our newsletters

Kerala, 8 ഡിസംബര്‍ (H.S.)
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഐഎം നേതൃത്വം സ്വീകരിച്ചതെന്നും അമിത നികുതി ഭാരവും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ച് സമസ്തമേഖലയിലേയും ജനങ്ങളുടെ ജീവിതം ദുസഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയും തീരദേശ മേഖലയും തകര്‍ച്ചയിലും വറുതിയിലുമാണ്. വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. പോലീസിന്റെ പക്ഷപാത നിലപാട് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമായി. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് സര്‍ക്കാരിന്റെ മുഖമുദ്ര.
എല്ലാ മേഖലയിലും കേരളത്തെ പിന്നോട്ടടിച്ച സംസ്ഥാന സര്‍ക്കാരിനെതിരായ ജനരോഷം പ്രതിഫലിക്കുന്ന വിധിയെഴുത്താകാന്‍ യുഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K