ദിലീപിനെ പ്രതിയാക്കിയത് തെളിവില്ലാതെ; കേസ് അന്വേഷിക്കേണ്ട രീതി ഇതല്ല: സെന്‍കുമാര്‍
Kerala, 8 ഡിസംബര്‍ (H.S.) എറണാകുളം: നടിയെ അതിക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കി വിധി വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്ക
ദിലീപിനെ പ്രതിയാക്കിയത് തെളിവില്ലാതെ; കേസ് അന്വേഷിക്കേണ്ട രീതി ഇതല്ല: സെന്‍കുമാര്‍


Kerala, 8 ഡിസംബര്‍ (H.S.)

എറണാകുളം: നടിയെ അതിക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കി വിധി വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍.

ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് താന്‍ അന്നേ പറഞ്ഞിരുന്നെന്നും കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ലെന്നുമാണ് സെന്‍കുമാര്‍ വ്യക്തമാക്കുന്നത്.

ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദിലീപിനെ ഈ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ദിലീപ് പ്രതിയായി ഇപ്പോൾ വിട്ടയക്കപ്പെട്ട കേസിൽ 2017 ൽ തന്നെ ഞാൻ പറഞ്ഞതാണ് ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന്.

കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത്? ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്. അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘംവും. ഓപ്പൺ മൈൻഡോട്കൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസിൽ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങൾ പുറത്തുവരും. അതിൽ ഒന്നായിരിക്കും ആലുവയിൽ ട്രെയിനിൽ നിന്ന് ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊന്നു എന്ന കേസ്. നമ്മൾ പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം.

ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവർ ആണ് പ്രതികൾ എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ് , അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുത്.

---------------

Hindusthan Samachar / Roshith K


Latest News