Enter your Email Address to subscribe to our newsletters

Malappuram , 8 ഡിസംബര്‍ (H.S.)
നിലമ്പൂർ: മലപ്പുറം ജില്ലയിൽ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർഥിയായ വെട്ടത്ത് ഹസീന (52) മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. മുസ്‌ലിം ലീഗ് പ്രവർത്തകയായിരുന്നു. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടിലെത്തിയത്. പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണവും ഗ്രാമപഞ്ചായത്തുമാണ് മൂത്തേടം (മോത്തേടം എന്നും അറിയപ്പെടുന്നു).
പ്രധാന വിശദാംശങ്ങൾ
സ്ഥലം: പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് മൂത്തേടം സ്ഥിതി ചെയ്യുന്നത്, തമിഴ്‌നാടിന്റെ അതിർത്തിക്കടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം: ഈ പ്രദേശം പ്രധാനമായും ഒരു കാർഷിക സമൂഹമാണ്, രണ്ട് നദികളാൽ ചുറ്റപ്പെട്ടിരിക്കുന്നു: വടക്കും പടിഞ്ഞാറും പുന്നപ്പുഴയും തെക്ക് കരിമ്പുഴയും.
ഭരണം: പഞ്ചായത്ത് പ്രദേശത്തെ പ്രധാന പട്ടണങ്ങളിലൊന്നായ കാരപ്പുറത്താണ് ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
പിൻകോഡ്: മൂത്തേടത്തിന്റെ തപാൽ സൂചിക നമ്പർ (പിൻ കോഡ്) 679331 ആണ്.
വിദ്യാഭ്യാസം: 1 മുതൽ 12 വരെ ഗ്രേഡുകളുള്ള മൂത്തേടത്തുള്ള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ (GHSS) ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്താണ്.
---------------
Hindusthan Samachar / Roshith K