Enter your Email Address to subscribe to our newsletters

New delhi, 8 ഡിസംബര്‍ (H.S.)
വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ചൊവ്വാഴ്ച വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. തെരഞ്ഞെടുപ്പ് പരിഷ്‌കരണ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ചര്‍ച്ചയില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും. ഇരു ചര്‍ച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇന്‍ഡിഗോ വിമാന സര്‍വീസുകളിലെ പ്രതിസന്ധിയും കൊട്ടിയത്ത് ദേശിയപാത തകര്‍ന്നതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും
രണ്ട് ചര്‍ച്ചകള്‍ക്കും 10 മണിക്കൂര്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ അംഗങ്ങളും ചര്‍ച്ചയുടെ ഭാഗമാകണമെന്നും കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.എസ്‌ഐആറിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം സന്നദ്ധമാണെന്ന് കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ വാശിപിടിക്കാതെ സഭാനടപടികളുമായി സഹകരിക്കണമെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S