ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ മോശമായി പെരുമാറി; മുതിര്‍ന്ന സംവിധായകന് എതിരെ
Thiruvanathapuram, 8 ഡിസംബര്‍ (H.S.) പ്രമുഖ സംവിധായകനെതിരേ പരാതിയുമായി ചലച്ചിത്രപ്രവര്‍ത്തക. ഐഎഫ്എഫ്കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കിയത്. സംവിധായകനില്‍നിന്ന് മോശം പെരുമാ
iffk


Thiruvanathapuram, 8 ഡിസംബര്‍ (H.S.)

പ്രമുഖ സംവിധായകനെതിരേ പരാതിയുമായി ചലച്ചിത്രപ്രവര്‍ത്തക. ഐഎഫ്എഫ്കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കിയത്.

സംവിധായകനില്‍നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് പരാതി. തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചാണ് സംഭവം. സംവിധായകന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കന്റോണ്‍മെന്റ് പോലീസിന് കൈമാറി. പരാതിയിന്മേല്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. പരാതിക്കാരിയുടെ മൊഴിയെടുത്തേക്കും. അഞ്ചുദിവസം മുമ്പാണ് പരാതിക്കാധാരമായ സംഭവമെന്നാണ് പരാതിയുമായി യുവചലച്ചിത്ര പ്രവര്‍ത്തക

---------------

Hindusthan Samachar / Sreejith S


Latest News