ആദ്യ ഘട്ടത്തിൽ 71 ശതമാനം കടന്ന് പോളിംഗ്, രണ്ടാം ഘട്ട ജില്ലകളിൽ പരസ്യ പ്രചാരണവും അവസാനിച്ചു
Kerala, 9 ഡിസംബര്‍ (H.S.) തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സമയം അവസാനിച്ചപ്പോൾ പോളിംഗ് 71 ശതമാനം കടന്നു. പോളിംഗ് ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോൾ എറണാകുളമാണ് മുന്നിൽ . തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ
ആകെ വോട്ടർമാർ 804,​ യന്ത്രത്തിൽ രേഖപ്പെടുത്തിയത് ഒരെണ്ണം കൂടുതൽ,​ പരാതിയുമായി എൽഡിഎഫ്


Kerala, 9 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സമയം അവസാനിച്ചപ്പോൾ പോളിംഗ് 71 ശതമാനം കടന്നു. പോളിംഗ് ഒമ്പത് മണിക്കൂർ പിന്നിട്ടപ്പോൾ എറണാകുളമാണ് മുന്നിൽ . തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്.

ഏഴ് ജില്ലകളിലും എഴുപതുശതമാനം കടന്നു. 92.30 ലക്ഷം പേർ ഇതുവരെ വോട്ടു ചെയ്തു. എറണാകുളത്താണ് ഏറ്റവും ഉയർന്ന പോളിങ് 74.21 ശതമാനം . ആലപ്പുഴയിൽ 73.58 ശതമാനമാണ്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് 66.55 ശതമാനം.കൊല്ലം 61.22 , കൊച്ചി 60.61 വീതമാണ്. നഗര പ്രദേശങ്ങളിൽ പോളിങ് കുറവാണ്. 2020ല്‍ 73.79 ശതമാനമാണ് ഈ ഏഴു ജില്ലകളില്‍ രേഖപ്പെടുത്തിയത്.

അതെ സമയം തദ്ദേശ തെരഞ്ഞെടുപ്പിനിടെ അങ്ങങ്ങായി സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. കൊട്ടാരക്കരയില്‍ പോളിങ് ബൂത്തിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി–സിപിഎം സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു . തൃക്കരിപ്പൂരില്‍ കലാശക്കൊട്ടിനിടെ സിപിഎം –ലീഗ് സംഘര്‍ഷം . മലപ്പുറം അരീക്കോട് എല്‍ഡിഎഫ്–യുഡിഎഫ് സംഘര്‍ഷമുണ്ടായി. കിഴക്കമ്പലത്ത് ട്വന്റി 20 നേതാവ് സാബുവിനെ തടഞ്ഞു. നെയ്യാറ്റിന്‍കര ഗ്രാമം വാര്‍ഡില്‍ കള്ളവോട്ടിനു ശ്രമം നടന്നു എന്ന ആരോപണം ഉയരുന്നുണ്ട്.

കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം - ബിജെപി സംഘർഷം .ട്രാൻസ്ജെൻഡേഴ്സിനെ കൊണ്ട് കള്ളവോട്ട് ചെയ്യിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരെ സിപിഎം മര്‍ദിച്ചു. ജെന്‍ഡര്‍ അധിക്ഷേപം നടത്തിയപ്പോഴാണ് മര്‍ദിച്ചതെന്ന് ട്രാന്‍ജെന്‍ഡേഴ്സും പരാജയ ഭീതിയിലാണ് ആക്ഷേപമെന്ന് സിപിഎം സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബുവും പ്രതികരിച്ചു.

---------------

Hindusthan Samachar / Roshith K


Latest News