'തന്ത്രി അശുദ്ധമാക്കിയ ശബരിമലയില്‍ ആര് ശുദ്ധികലശം നടത്തും'; പരിഹസിച്ച്‌ ബിന്ദു അമ്മിണി
Pathanamthitta, 10 ജനുവരി (H.S.) ശബരിമല സ്വർണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച്‌ ബിന്ദു അമ്മിണി.അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്.ഇപ്പോള്‍ സ്വർണ്ണക
Bindhu Ammini


Pathanamthitta, 10 ജനുവരി (H.S.)

ശബരിമല സ്വർണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച്‌ ബിന്ദു അമ്മിണി.അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്.ഇപ്പോള്‍ സ്വർണ്ണകൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ ആശുദ്ധമാക്കിയതിന് ആരാണ് ശുദ്ധി കലശം നടത്തുകയെന്ന് ബിന്ദു അമ്മിണി ചോദിച്ചു.

മലയരയവിഭാഗത്തില്‍ നിന്നുള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും മോഷണവുമണ്.തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനം ആണ് ആദ്യം തിരിച്ചുപിടിച്ച്‌ കൊടുക്കേണ്ടതെന്നും അവർ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് ഇങ്ങനെ:

'അയ്യപ്പന്റെ സ്വർണ്ണം കട്ട തന്ത്രി രാജീവരര് ആണ് യുവതീ പ്രവേശനത്തിനു ശേഷം ശുദ്ധി കലശം നടത്തിയത്.ഇപ്പോള്‍ സ്വർണ്ണകൊള്ളയുടെ സൂത്രധാരനായ തന്ത്രി ഇത്രയും കാലം അവിടെ ആശുദ്ധമാക്കിയതിന് ആരാണ് ശുദ്ധി കലശം നടത്തുക.

ആയിരത്തി തൊള്ളായരത്തിനു മുൻപ് മലയരയരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന മലയരയവിഭാഗത്തില്‍ നിന്നും ഉള്ളവർ തന്ത്രി സ്ഥാനത്തിരുന്ന ശബരിമലയുടെ തന്ത്രി സ്ഥാനം കൈ അടക്കിയിടത്തു തുടങ്ങുന്നു തട്ടിപ്പും മോഷണവും.തന്ത്രി കുടുംബം പിടിച്ചടക്കിയെടുത്ത തന്ത്രി സ്ഥാനം ആണ് ആദ്യം തിരിച്ചു പിടിച്ചു കൊടുക്കേണ്ടത്.

എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ക്ക് കാത്തു നില്‍ക്കുന്ന യാചകർ അല്ല അവർ. അവകാശ അധികാരങ്ങള്‍ ഉള്ള വരാണ്. സുപ്രീം കോടതി ഉത്തരവ് പോലും അനുസരിക്കാൻ തയ്യാറാവാതെ നിയമ വിരുദ്ധ പ്രവർത്തി ചെയ്ത തന്ത്രിയും തന്ത്രി കുടുംബവും ഇനിയും ശബരിമലയുടെ അധികാര സ്ഥാനങ്ങളില്‍ തുടരുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

കള്ളൻമാർ ആരായാലും അവരെല്ലാം അഴിക്കുള്ളില്‍ കിടക്കേണ്ടവർ തന്നെ ആണ്', അവർ പറഞ്ഞു.'പോറ്റിയെ കേറ്റിയതാരപ്പ പോറ്റിയെ കേറ്റിയത് തന്ത്രിയപ്പാ.പോറ്റിയിപ്പോള്‍ എവിടപ്പാ പോറ്റിയിപ്പോള്‍ ജയിലിലപ്പാ തന്ത്രിയിപ്പോള്‍ എവിടപ്പാ തന്ത്രിയിപ്പോള്‍ ജയിലിലപ്പാ കള്ളന് കള്ളൻ കൂട്ടപ്പായുവതികളെ മല കേറ്റിയതാരപ്പാ അത് അയ്യൻ തന്നെ അയ്യപ്പ യുവതികള്‍ ഇപ്പോള്‍ എവിടപ്പാ യുവതികള്‍ മനുഷ്യർക്കൊപ്പം തന്നെ അയ്യപ്പാമനുഷ്യർക്ക് മനുഷ്യർ കൂട്ടപ്പാ', എന്ന പരിഹാസ വരികളും ബിന്ദു അമ്മിണി കുറിച്ചു.

അതിനിടെ അറസ്റ്റില്‍ തന്ത്രിയെ പിന്തുണച്ച്‌ ബിജെപി രംഗത്തെത്തി.'ഉണ്ണികൃഷ്ണന്‍ പോറ്റി കൊടുത്ത മൊഴിയിലെ പ്രധാനികള്‍ കടകംപിള്ളി സുരേന്ദ്രനും പ്രശാന്തുമാണെന്നും തെളിവുകളുണ്ടായിട്ടും കടകംപിള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും എസ്‌ഐടി അറസ്റ്റുചെയ്യുന്നില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു.

തന്ത്രി ആചാരലംഘനം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആചാരലംഘനത്തില്‍ കേസെടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ കൊണ്ടുവന്ന് പിണറായി വിജയനെതിരെയാണ്.സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസിന് ശക്തമായ ബന്ധം ഉണ്ട്. അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണൻ പോറ്റിയും സ്വര്‍ണ്ണ വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് അന്താരാഷ്ട്ര മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News