യു കെയിലെ എൻഎച്ച്‌എസ് വെയില്‍സിലേക്ക് ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു
Thiruvananthapuram, 10 ജനുവരി (H.S.) യുകെയിലെ എൻഎച്ച്‌എസ് വെയില്‍സിലേക്ക് ഡോക്ടർമാരുടെ ഒഴിവുകള്‍. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ആണ് അപേക്ഷ ക്ഷണിച്ചത്. നിയോനേറ്റ്സ്, ക്ലിനിക്കല്‍ ഹേമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. നിയോനേറ്റ്സ് വിഭാഗത
Job opportunity


Thiruvananthapuram, 10 ജനുവരി (H.S.)

യുകെയിലെ എൻഎച്ച്‌എസ് വെയില്‍സിലേക്ക് ഡോക്ടർമാരുടെ ഒഴിവുകള്‍. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ആണ് അപേക്ഷ ക്ഷണിച്ചത്.

നിയോനേറ്റ്സ്, ക്ലിനിക്കല്‍ ഹേമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. നിയോനേറ്റ്സ് വിഭാഗത്തിലെ സീനിയർ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയ്ക്ക് 46,324 മുതല്‍ 71,814 പൗണ്ട് വാർഷിക ശമ്ബളമുണ്ട്.

ക്ലിനിക്കല്‍ ഹേമറ്റോളജിയിലെ ഇന്റർനാഷണല്‍ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർമാർക്ക് 100,870 മുതല്‍ 111,442 പൗണ്ട് വരെയാണ് വാർഷിക ശമ്ബളം ലഭിക്കുക.അഭിമുഖങ്ങള്‍ 20 ഫെബ്രുവരി 4-6 തീയതികളില്‍ കൊച്ചിയിലെ താജ് വിവാന്ത, മറൈൻ ഡ്രൈവില്‍ നടക്കും.

സീനിയർ ക്ലിനിക്കല്‍ ഫെല്ലോയ്ക്ക് കുറഞ്ഞത് മൂന്ന് വർഷവും, ഇന്റർനാഷണല്‍ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർക്ക് 12 വർഷത്തിലധികവും പരിചയം ആവശ്യമാണ്. ഇരു തസ്തികകള്‍ക്കും പ്ലാബ് (PLAB) പരീക്ഷ നിർബന്ധമില്ല.

താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ജനുവരി 18-നോ അതിനു മുൻപോ www.norkaroots.kerala.gov.in സന്ദർശിച്ച്‌ അപേക്ഷ സമർപ്പിക്കണം.തിരഞ്ഞെടുക്കപ്പെട്ടവർക്ക് വെയില്‍സില്‍ മൂന്ന് വർഷം വരെ സ്ഥിരം നിയമനം ലഭിക്കും. മൂന്ന് വർഷം വരെയുള്ള ജിഎംസി (GMC) രജിസ്ട്രേഷൻ സ്പോണ്‍സർഷിപ്പ്, ഐഇഎല്‍ടിഎസ് (IELTS)/ഒഇടി (OET), വിസ, ഇ-പോർട്ട്‌ഫോളിയോ ഫീസ് റീഇംബേഴ്സ്മെന്റ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങള്‍.

650 പൗണ്ട് ഗ്രാറ്റുവിറ്റി, യുകെയിലേക്കുള്ള വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസ സൗകര്യം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയുള്ള ഈ റിക്രൂട്ട്മെന്റ് അപേക്ഷകർക്ക് പൂർണ്ണമായും സൗജന്യമാണെന്ന് അധികൃതർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവർത്തിദിവസങ്ങളില്‍ 0471-2770536, 539, 540, 577 എന്നീ നമ്ബറുകളിലും, ഇന്ത്യയില്‍ നിന്ന് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്ബറിലും, വിദേശത്തു നിന്ന് +91-8802 012 345 എന്ന മിസ്ഡ് കോള്‍ നമ്ബറിലും ബന്ധപ്പെടാം.

കേരള സർക്കാരിന് കീഴില്‍ താത്കാലിക ജോലി വാക്ക് ഇൻ ഇൻ്റർവ്യൂഎറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയർ റസിഡൻസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, ടി സി എം സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്കാണ് അവസരം.

താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകള്‍, പകർപ്പ് എന്നിവ സഹിതം ജനുവരി 17 ന് രാവിലെ 10. 30 ന് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.

അന്നേ ദിവസം രാവിലെ 10 മുതല്‍ 10 .30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തവർക്ക് മുൻഗണന. ഫോണ്‍: 0484 2754000സർവ്വേയർമാരെ ആവശ്യമുണ്ട്രണ്ടാംഘട്ട ഡിജിറ്റല്‍ ക്രോപ്പ് സർവേ നടപടികള്‍ നടത്തുന്നതിനായി വിവിധ കൃഷിഭവനുകളില്‍ സർവേയർമാരെ ആവശ്യമുണ്ട്.

നെടുമ്ബാശ്ശേരി, ശ്രീമൂലനഗരം , വാഴക്കുളം, ഒക്കല്‍, പെരുമ്ബാവൂർ, രായമംഗലം, തിരുവാങ്കുളം, വൈറ്റില, കുമ്ബളങ്ങി , തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ആമ്ബല്ലൂർ, അങ്കമാലി, കാലടി, കറുകുറ്റി, കാഞ്ഞൂർ, പൂതൃക്ക, പുത്തൻകുരിശ്, കുഴിപ്പിള്ളി, വാളകം, മൂവാറ്റുപുഴ, വാരപ്പെട്ടി, കരുമാലൂർ, ഏഴിക്കര എന്നീ കൃഷിഭവനുകളിലേക്കാണ് സർവേയർമാരെ തേടുന്നത്.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും സ്മാർട്ട്ഫോണ്‍ കൈകാര്യം ചെയ്യാൻ കഴിവുമുള്ള യുവജനങ്ങള്‍ക്ക് മുൻഗണന. താല്പര്യമുള്ളവർ അതത് കൃഷിഭവനകളുമായി ബന്ധപ്പെടുക. ഫോണ്‍ : 9383471152

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News