Enter your Email Address to subscribe to our newsletters

Ernakulam, 10 ജനുവരി (H.S.)
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് നായകനായ ടോക്‌സിക് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരോക്ഷമായി പ്രതികരിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു.
കടുത്ത ഭാഷയിലാണ് വിജയ് ബാബുവിന്റെ പ്രതികരണം. വിഷയത്തില്‍ ഗീതു മോഹൻദാസ്, നടി റിമ കല്ലിങ്കല്‍ എന്നിവരെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് വിജയ് ബാബുവിന്റെ വാക്കുകള്‍ എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു വിജയ് ബാബു പ്രതികരിച്ചത്.
ഇരട്ടത്താപ്പുകളുടെ രാജകുമാരിമാർ എന്നാണ് ഇവരെ അദ്ദേഹം വിശേഷിപ്പിച്ചത്. സ്വന്തം സൗകര്യത്തിന് അനുസരിച്ച് വാക്കുകള്‍ മാറ്റുകയും പ്രവൃത്തിയെ വളച്ചൊടിക്കുകയും ചെയ്യുന്നവരാണ് ഈ സ്ത്രീകളെന്നും വെറുമൊരു വാട്‌സ് ആപ്പ് ഗ്രൂപ്പ് മാത്രമാണ് അവരുടേതെന്നും വിജയ് ബാബു പറയുന്നു.വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്ഇരട്ടത്താപ്പ് നിലപാടെടുക്കുന്നുവെന്ന് ആക്ഷേപിക്കപ്പെടുന്ന ഒരു കൂട്ടം സ്ത്രീകളെക്കുറിച്ചാണ് ചർച്ച.
ഇരട്ടത്താപ്പിന്റെ രാജ്ഞിമാർ. ഇവരുടെ ഓരോരുത്തരുടെയും കഥകള്‍ക്ക് അവസാനമില്ലെന്ന് പലരും പറയുന്നു. അവരുടെ വാക്കിനും പ്രവൃത്തിക്കും മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ ആനുകൂല്യങ്ങളും എപ്പോഴും കൈപ്പറ്റിക്കൊണ്ട്, സ്വന്തം സൗകര്യത്തിനനുസരിച്ച് വാക്കിനെയും പ്രവൃത്തിയെയും വളച്ചൊടിക്കുന്നവരാണവർഎല്ലായ്‌പ്പോഴും സ്വാധീനമുള്ള ഇക്കൂട്ടർ, താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കുന്നു.
പുരുഷന്മാർക്കെതിരെ താല്‍പ്പര്യത്തിനായി കൂട്ടായി പ്രവർത്തിക്കുകയും, പിന്നീട് പിരിയുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. തലയില്ല, വാലില്ല, സ്വന്തമായി നിലവാരമോ, നേതൃത്വമോ, ധാർമ്മികതയോ, നയങ്ങളോ ഇല്ലാത്തതാണ് ഇവരുടെ പ്രവർത്തനം. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കായുള്ള ഒരു വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഒതുങ്ങന്നതാണ് അത്.
അതേസമയം, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വ്യാപകമായ രീതിയില്‍ വിമർശിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് വിജയ് ബാബുവിന്റെ വാക്കുകളും. യാഷ് നായകനാവുന്ന ചിത്രം മാർച്ചില്‍ റിലീസിന് ഒരുങ്ങവേയാണ് ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പങ്കുവച്ചത്.
ടീസറിന്റെ ക്വാളിറ്റി, മേക്കിംഗ്, യാഷിന്റെ സ്വാഗ് എന്നിവയെ പ്രശംസിച്ച ആരാധകർ പക്ഷേ ഗീതു മോഹൻദാസിന്റെ ഇരട്ടത്താപ്പ് നിലപാടിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
നേരത്തെ മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ വഴിയൊരുക്കി കൊണ്ട് കസബ എന്ന ചിത്രത്തിനെ കുറിച്ച് പാർവതി തിരുവോത്ത് അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ അതിനെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് ഗീതുവായിരുന്നു.സിനിമയില്‍ സ്ത്രീ ശരീരത്തിനെ വെറും പ്രദർശന വസ്‌തുവാക്കി മാറ്റുന്നുവെന്നും പുരുഷന്മാരുടെ ഹീറോയിസം കാണിക്കാനുള്ള ഉപകരണം മാത്രമാക്കി മാറ്റുന്നുവെന്നും അവർ ആരോപിച്ചിരുന്നു.
എന്നാല്‍ അതേ ഗീതുവും കൂട്ടരും സ്വന്തം ബിഗ് ബജറ്റ് ചിത്രത്തിന്റെ കാര്യം വന്നപ്പോള്‍ ഈ സിദ്ധാന്തങ്ങള്‍ എല്ലാം മറന്നുവെന്നും നിലപാടില്‍ വെള്ളം ചേർത്തുവെന്നുമാണ് ആക്ഷേപം.അതിനിടെ ഗീതു മോഹൻദാസിനെ പിന്തുണച്ച് റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
കസബ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ വിജയ് ബാബുവിന് സമാനമായ രീതിയില്‍ വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു.ഗീതു മോഹൻദാസിന്റെ നിലപാട് വിരോധാഭാസമാണെന്നായിരുന്നു നിതിൻ രഞ്ജി പണിക്കർ ചൂണ്ടിക്കാണിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR