ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നു - എം വി ഗോവിന്ദൻ
Trivandrum , 10 ജനുവരി (H.S.) തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉ
ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നു - എം വി ഗോവിന്ദൻ


Trivandrum , 10 ജനുവരി (H.S.)

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാ മത വിശ്വാസികളും അണിചേരണമെന്നും ജനുവരി 30 ജില്ലാ കേന്ദ്രങ്ങളിൽ വർഗീയതക്കെതിരെ പരിപാടി സംഘടിപ്പിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

മാറാട് കലാപം പറഞ്ഞാൽ എന്താണ് ഇത്ര പ്രയാസമെന്നും എ കെ ബാലനെ തള്ളി എന്ന് പറയാൻ എന്നെ കിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാറാട് അങ്ങനെ ആരും മറക്കണ്ട. യുഡിഎഫ് കാലത്ത് നടന്ന സംഭവമാണ്. അത് എന്തിന് മറക്കണമെന്ന് അദേഹം ചോദിച്ചു.

ജമാഅത്തെ ഇസ്ലാമിക് എതിരായ വിമർശനം എല്ലാ കാലത്തും സിപിഎം മുന്നോട്ടുവയ്ക്കുന്നതാണ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയെന്ന് ഉമ്മൻചാണ്ടി സർക്കാർ പോലും കോടതിയെ അറിയിച്ചിട്ടുണ്ട്. ദേശദ്രോഹ പ്രവർത്തനം നടത്തുന്ന ജമാഅത്ത് ഇസ്ലാമിയെ വേണ്ടിവന്നാൽ നിരോധിക്കും എന്നും ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ മുമ്പ് സത്യവാങ്മൂലം നൽകിയിട്ടുണ്ട് . ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. വി ഡി സതീശൻ അന്ന് യുഡിഎഫ് എംഎൽഎ ആയിരുന്നുവെന്ന് അദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജമാഅത്തെ ഇസ്‌ലാമി - കോൺഗ്രസ് - ലീഗ് സഖ്യത്തെക്കുറിച്ച് എ.കെ ബാലൻ മുന്നറിയിപ്പ് നൽകിയത്. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ആഭ്യന്തര വകുപ്പിന്റെ താക്കോൽ സ്ഥാനങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ താല്പര്യങ്ങളാകും നടപ്പിലാക്കപ്പെടുക എന്ന് അദ്ദേഹം ആരോപിച്ചു. ഇത് സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കുമെന്നും മറ്റൊരു 'മാറാട്' മോഡൽ വർഗീയ സംഘർഷങ്ങൾക്ക് വഴിമരുന്നിടുമെന്നുമുള്ള ബാലന്റെ നിരീക്ഷണം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

പാർട്ടിയുടെ പിന്തുണ ആദ്യം ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെങ്കിലും, ജമാഅത്തെ ഇസ്‌ലാമിയുടെ വർഗീയ നിലപാടുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. എ.കെ ബാലൻ ഉന്നയിച്ചത് ഗൗരവകരമായ രാഷ്ട്രീയ വസ്തുതയാണെന്ന് എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണകൾ കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയണം. മതരാഷ്ട്ര വാദം ഉയർത്തുന്ന ഒരു സംഘടനയ്ക്ക് ജനാധിപത്യ ഭരണകൂടത്തിൽ സ്വാധീനം ലഭിക്കുന്നത് അപകടകരമാണ്, ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വർഗീയ ധ്രുവീകരണത്തിന് നീക്കം പാലക്കാട് ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‌ലാമി തീവ്രമായ വർഗീയ പ്രചാരണമാണ് നടത്തുന്നതെന്ന് സി.പി.എം വിലയിരുത്തുന്നു. മുസ്ലിം ലീഗിനെ പോലും തീവ്ര നിലപാടുകളിലേക്ക് തള്ളിവിടാൻ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ സൂചിപ്പിച്ചിരുന്നു. ആർ.എസ്.എസുമായി രഹസ്യ ചർച്ചകൾ നടത്തുന്ന ജമാഅത്തെ ഇസ്‌ലാമി കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി ലാഭം കൊയ്യാൻ നോക്കുകയാണെന്നാണ് ഇടത് പക്ഷത്തിന്റെ പ്രധാന ആരോപണം.

യു.ഡി.എഫിന് താക്കീത് കോൺഗ്രസ് ഇത്തരം ശക്തികൾക്ക് കീഴടങ്ങുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എ.കെ ബാലൻ ആവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നിയമനടപടികൾക്ക് ഭയമില്ലെന്നും താൻ പറഞ്ഞത് ചരിത്രപരമായ സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനും വർഗീയ വിഷം ചീറ്റാനും ശ്രമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടകൾക്ക് കേരള മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് എം.വി ഗോവിന്ദനും ഉറപ്പിച്ചു പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം സജീവമായി ജനങ്ങളിലേക്ക് എത്തിക്കാനാണ് സി.പി.എം തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News