Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ജനുവരി (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കുന്നത് രാഹുല്‍ ഈശ്വര്‍ തുടുരന്നു എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെ അതിജീവിതയെ നിരന്തരം അധിക്ഷേപിക്കുകയാണ്. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ്് ചൂണ്ടികാട്ടിയാണ് സൈബര്‍ പൊലീസ് കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായാല്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും ജയിലിലാകും. രാഹുല്‍ ഈശ്വര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അതിജീവിതയെ അധിക്ഷേപിച്ചു പൊതുസമൂഹത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പുറത്തുവിട്ടു എന്നാണ് കേസ്.
ഈ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഡിയോ പരാമര്‍ശങ്ങള്‍ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതാണെന്നും പൊലീസ് അപേക്ഷയില്‍ പറയുന്നു. വീഡിയോ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ആദ്യം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായപ്പോള്‍ രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെയാണ് നിരാഹാരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കാന്‍ തയാറായത്.
---------------
Hindusthan Samachar / Sreejith S