Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ കാര്യത്തില്‍ 'വ്യക്തത' ഉണ്ടാകുമ്പോള്‍ പാര്‍ട്ടി നടപടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തന്ത്രിയുടെ അറസ്റ്റില്‍ എസ്‌ഐടിക്ക് വ്യക്തതയുണ്ടായിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ ആരാണ് പ്രതിയെന്നു സിപിഎമ്മിന് അറിയില്ല. എസ്‌ഐടിയാണ് അതെല്ലാം കണ്ടുപിടിച്ച് അറസ്റ്റു ചെയ്തത്. തന്ത്രിയുടെ അറസ്റ്റിനെതിരെ ബിജെപി വക്കാലത്തുമായി വരികയാണ്. സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎമ്മിന് ഒരു സംശയവുമില്ല. ആരെയും സംരക്ഷിക്കില്ല. ആരാണോ കുറ്റവാളി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം നഷ്ടപ്പെടാന്‍ പാടില്ല. ആരെ വേണമെങ്കിലും പിടിച്ചോട്ടെ, സിപിഎമ്മിനു പ്രശ്‌നമില്ല. കോണ്‍ഗ്രസ് നേതാവ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ് പോറ്റിയെ ശബരിമലയില്‍ കേറ്റിയത്. സിപിഎമ്മിന് മറച്ചു വയ്ക്കാന്‍ ഒന്നുമില്ല. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയെ അറസ്റ്റു ചെയ്യുമോ എന്ന ചോദ്യത്തിന്, സാങ്കല്‍പികമായ ചോദ്യത്തിന് സാങ്കല്‍പിക ഉത്തരമില്ലെന്നായിരുന്നു മറുപടി.
അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ഇപ്പോള്‍ ഐസിയുവില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം നിലിവില്‍ ചികിത്സയിലുളളത്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഇസിജിയില്‍ കണ്ടെത്തിയ പ്രശനങ്ങളേയും തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
ഇന്ന് രാവിലെ സ്പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദം, കാലിന് നീര്, ഇസിജിയിലെ വ്യതിയാനം എന്നിവ കണ്ടെത്തി. രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. രാവിലെ ഭക്ഷണം കൊടുക്കാന്‍ എത്തിയപ്പോഴാണ് ജയില്‍ അധികൃതരോട് ഡോക്ടറെ കാണണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്. തന്ത്രിക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, തന്ത്രിയുടെ വീട്ടിലെ എസ്ഐടി റെയ്ഡും പുരോഗമിക്കുകയാണ്. ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ തേടിയാണ് പരിശോധന നടക്കുന്നത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് തേടുന്നത്.
ഉച്ചയ്ക്ക് 2.50 യോടെയാണ് എട്ടുപേരടങ്ങിയ പ്രത്യേകസംഘം പരിശോധന തുടങ്ങിയത്. വന്‍ പോലീസ് സന്നാഹമാണ് പരിശോധനയുടെ ഭാഗമായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. വീട്ടില്‍ കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉളളത്. പരിഓശധന വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് കണ്ഠര് രാജീവരെ എസ്ഐടി സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / Sreejith S