Enter your Email Address to subscribe to our newsletters

Kochi, 11 ജനുവരി (H.S.)
വിമണ്‍ ഇൻ സിനിമ കലക്ടീവ് അല്ല മറിച്ച് തൻ്റെ പ്രഥമ പരിഗണന അമ്മ സംഘടനയാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
ഡബ്ല്യുസിസിയെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.സംഘടനയില്‍ ഇല്ലാത്തതിൻ്റെ കുശുമ്ബാണ് താൻ പറയുന്നതെന്നാണ് പലരും കരുതുന്നത്.. അല്ലാതെ താൻ പറയുന്നത് സത്യമാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്:
'അമ്മ ഒരുപാട് നല്ല കാര്യം ചെയ്തു. പക്ഷെ പുരുഷാധിപത്യം കൂടുതല്‍ സ്വാഭാവികമായിട്ടും അമ്മയിലാണ്.ഇപ്പൊ രണ്ട് സ്ത്രീകളാണ് നേതൃസ്ഥാനത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ തീർച്ചയായിട്ടും ഞാൻ അമ്മ എന്ന് പറയുന്ന ഒരു സംഘടനയെ പൂർണമായിട്ട് പിന്തുണക്കുന്നു.
കാരണം അവർ എന്തെങ്കിലും ഒക്കെ ചെയ്യും എന്നൊരു പ്രതീക്ഷ. അതിനും അപ്പുറം ഒരുപാട് നല്ല കാര്യങ്ങള്‍ അമ്മ എന്ന സംഘടന ചെയ്യുന്നുണ്ട്. കൈനീട്ടം എന്ന പേരില്‍ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഏകദേശം 500 ലധികം പേർക്ക് കൈനീട്ടം കിട്ടുന്നുണ്ട്.
അഞ്ചു ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ ഇൻഷുറൻസ് അവർ കൊടുക്കുന്നുണ്ട്.അമ്മയുടെ കുറവ് പുരുഷാധിപത്യമാണ്. അത് വലിയൊരു കുറവ് തന്നെയാണ്.അത് ഇതുവരെയും അങ്ങനെയാണ് ആ സംഘടന പൊയ്ക്കൊണ്ടിരുന്നത് ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ കമ്മിറ്റിയിലുണ്ട്.
ഞാൻ ആ ആ സംഘടനയില്‍ മെമ്ബർ അല്ലാത്തതുകൊണ്ട് എനിക്ക് ആധികാരികമായി പ്രതികരിക്കാനാകില്ല. ആ സംഘടനയില്‍ അംഗമാകണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ജീവിതത്തില്‍ ഇന്നുവരെ എനിക്ക് ജോലി ചെയ്തിട്ട് എനിക്ക് പൈസ കിട്ടാത്തതിന്റെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.
പിന്നെ വെല്‍ഫെയർ, ഇൻഷുറൻസ് പോലുള്ളത് ഞാൻ സ്വയം ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല തൊഴിലാളി സംഘടനയായ മാക്ടയില്‍ നിന്നുള്ള സഹായങ്ങളും ഉണ്ട്. പിന്നെ 5000 രൂപയ്ക്ക് വേണ്ടി അമ്മയിലേക്ക് പോകേണ്ട കാര്യമില്ലെനിക്ക്.
അമ്മയില്‍ അംഗമായാല്‍ ഞാൻ ഇഷ്ടമില്ലാത്തത് എന്തെങ്കിലും വിളിച്ച് പറയും.നടിയുടെ പ്രശ്നം തന്നെ ഉണ്ടായ സമയത്ത് ആ സംഘടനയെ നമ്മള്‍ കണ്ടതാണ്. ആ സമയത്ത് ഒരുപക്ഷേ ഞാനൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഭയങ്കരമായിട്ട് അന്ന് പ്രതികരിച്ചേനെ.യങ്സ്റ്റേഴ്സൊക്കെയാണ് അന്ന് വലിയ രീതിയില്‍ പോയത്.
ഞാൻ ഉണ്ടായിരുന്നെങ്കില്‍ അവരുടെ കൂടെ ചിലപ്പോള്‍ ഞാനും ഇറങ്ങി വരുമായിരുന്നു. അവരുടെ കൂടെ ഒരു സ്ത്രീ പോലും വന്നിരുന്നില്ല.
ഡബ്ല്യു സിസി സെപ്പറേറ്റ് ആയിട്ട് അവര് പോയി.ഡബ്ല്യുസിസിയെ കുറിച്ച് ഞാൻ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. കാരണം ഞാൻ പറഞ്ഞ് പറഞ്ഞ് ആള്‍ക്കാർ ധരിച്ചുതുടങ്ങി ഞാൻ അതില്‍ ഇല്ലാത്തതിൻ്റെ കുശുമ്ബാണ് കാണിക്കുന്നതെന്ന്. അല്ലാതെ ഞാൻ പറയുന്നത് സത്യമാണെന്ന് ആരും വിശ്വസിക്കുന്നില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR