ഗ്രോക്ക് ഉപയോഗിച്ച്‌ അശ്ലീല ദൃശ്യങ്ങള്‍; 3500 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്
Newdelhi, 11 ജനുവരി (H.S.) സമൂഹമാധ്യമമായ എക്സ്റ്റിൻ്റെ എഐ ടൂളായ ഗ്രോക് എഐ ഉപയോഗിച്ച്‌ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിർമ്മിച്ചതില്‍ നടപടിയുമായി എക്സ്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 600 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. ഇക്കാര്
Grok chatbot controversy


Newdelhi, 11 ജനുവരി (H.S.)

സമൂഹമാധ്യമമായ എക്സ്റ്റിൻ്റെ എഐ ടൂളായ ഗ്രോക് എഐ ഉപയോഗിച്ച്‌ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിർമ്മിച്ചതില്‍ നടപടിയുമായി എക്സ്.

ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 600 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്രസർക്കാർ ഇടപെടുകയും വേണ്ട നടപടി സ്വീകരിക്കണമെന്ന് എക്സിന് നിർദ്ദേശം നല്‍കുകയും ചെയ്തു.

സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 3,500 പോസ്റ്റുകള്‍ എക്സ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനിടെ ഐടി മന്ത്രാലയം എക്സിന് കർശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നായിരുന്നു നിർദ്ദേശം.

ഇത്തരം പ്രവണതയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ റിപ്പോർട്ട് ചെയ്യണം. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഐടി നിയമത്തിലെ സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുകയും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരികയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ ഗ്രോക്കില്‍ എളുപ്പത്തില്‍ സൃഷ്ടിക്കുന്നതും പങ്കിടുന്നതും ചൂണ്ടിക്കാട്ടി ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയതും നിർണായകമായി.

ഇതിന് പിന്നാലെയാണ് എക്സിൻ്റെ നടപടി.സർക്കാർ നിർദ്ദേശങ്ങള്‍ പാലിക്കുമെന്നും അശ്ലീല ഉള്ളടക്കങ്ങള്‍ അനുവദിക്കില്ലെന്നും എക്സ് കേന്ദ്രസർക്കാരിന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഗ്രോക്കിന്റെ സാങ്കേതിക സംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്ന കേന്ദ്രസർക്കാരിൻ്റെ ആവശ്യത്തോടും എക്സ് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഗ്രോക് ഉപയോഗിച്ച്‌ ഇത്തരം ചിത്രങ്ങള്‍ നിർമ്മിച്ച്‌ പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.എക്സിലെ ഗ്രോക് എഐ ഉപയോഗിച്ചുള്ള 'പുട്ട് എ ബിക്കിനി' ട്രെൻഡാണ് നിയമനടപടികളിലേക്ക് നയിച്ചത്.

പോണ്‍സ്റ്റാറുകളും ഒണ്‍ലിഫാൻസ് സെലബ്രിറ്റികളും സ്വന്തമായി തങ്ങളുടെ ചിത്രങ്ങളില്‍ ഗ്രോക് ഉപയോഗിച്ച്‌ ബികിനി ട്രെൻഡ് നടത്തുന്നുണ്ട്. ഇതിനിടെ എക്സില്‍ പൊതുവായി പങ്കുവെക്കുന്ന ചിത്രങ്ങളില്‍ മറ്റുള്ളവർ ബിക്കിനി ട്രെൻഡ് ഉപയോഗിക്കുന്നതാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സിനിമാതാരങ്ങളും സാധാരണക്കാരും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ പുതിയ ട്രെൻഡില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഒറിജിനല്‍ ചിത്രത്തിലെ പോസോ മുഖഭാവമോ മാറ്റാതെയാണ് ഗ്രോക് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത്. ഇത് പിന്നീട് വ്യാപകമായി പ്രചരിച്ചു.

നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഐടി ആക്‌ട് സെക്ഷന്‍ 79 പ്രകാരം കമ്ബനിക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്നും ഭാരതീയ ന്യായ സംഹിത, പോക്‌സോ വകുപ്പുകള്‍ പ്രകാരം നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News