Enter your Email Address to subscribe to our newsletters

Pathanamthitta, 11 ജനുവരി (H.S.)
മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവാദ പരാമർശവുമായി രാഹുല്‍ ഈശ്വർ.
സ്ത്രീകളെ പുരുഷന്മാർക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിർത്തണമെന്നും രാഹുല്‍ ഈശ്വർ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടലിനെ കുടുക്കിയത് വിജയമായി ആഘോഷിക്കരുത്.
ആരു ഭരിച്ചാലും വേട്ടയാടല്‍ അവസാനിപ്പിക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ കുറ്റക്കാരൻ ആണെങ്കില്‍ പൂർണ്ണമായും തള്ളിപ്പറയുമെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർത്തു.പൊലീസിനെ കുറ്റപ്പെടുത്തിയും രാഹുല്‍ ഈശ്വർ സംസാരിച്ചു.
രാഹുലിനെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ ദുരുപയോഗത്തിൻ്റ തെളിവാണെന്നാണ് രാഹുല്‍ ഈശ്വറിൻ്റെ ആരോപണം. ആദ്യ രണ്ട് പരാതികള്‍ കൂട്ടിച്ചേർത്താണ് മൂന്നാമത്തെ പരാതിയെന്നും രാഹുല്‍ ഈശ്വർ ആരോപിച്ചിട്ടുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും പരാതിയില്‍ കോടതി സംശയം പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ ഈശ്വർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുലിനെതിരെ വ്യാജ പോക്സോ കേസ് കൂടി വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
എന്താണ് പൊലീസ് പറയുന്ന ശക്തമായ തെളിവ് എന്ന് ചോദിച്ച രാഹുല്‍ ഈശ്വർ പൊലീസിൻ്റെ വ്യാജകഥകള്‍ മാധ്യമങ്ങള്‍ വിശ്വസിക്കരുതെന്നും രാഹുല്‍ ഈശ്വർ ആവശ്യപ്പെട്ടു.നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മറ്റൊരു അതിജീവിതയെ അധിക്ഷേപിച്ചകേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് 16 ദിവസത്തിന് ശേഷം സൈബർ ഇടങ്ങളില്‍ ഒരു തരത്തിലും അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങള്‍ ഉണ്ടാകരുതെന്ന കർശനമായ വ്യവസ്ഥയിലായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ ഇരിക്കുമ്ബോള്‍ രാഹുല്‍ ഈശ്വർ വീണ്ടും സൈബർ ആക്രമണം നടത്തിയെന്ന് അതിജീവിത പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് സൈബർ പൊലീസാണ് തിരുവനന്തപുരം എസിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബർ 30നായിരുന്നു പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
രാഹുല്‍ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിൻവലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വർ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എയെ അർദ്ധരാത്രി പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.
വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്ബത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനതിരെ കേസ് എടുത്തിരിക്കുന്നത്. .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR