ഉപ്പുതറ സ്വദേശി രജനി തലയ്ക്കടിയേറ്റ് മരിച്ച സംഭവം; ഒളിവില്‍ പോയ ഭര്‍ത്താവ് സുബിൻ തൂങ്ങി മരിച്ച നിലയില്‍
Idukki, 11 ജനുവരി (H.S.) ഇടുക്കി ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയില്‍. വീടിനടുത്ത് ആള്‍പ്പാർപ്പില്ലാതെ കാടു പടിച്ചു കിടന്നിരുന്ന പറമ്ബിലെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വ
Rejani murder case


Idukki, 11 ജനുവരി (H.S.)

ഇടുക്കി ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയില്‍. വീടിനടുത്ത് ആള്‍പ്പാർപ്പില്ലാതെ കാടു പടിച്ചു കിടന്നിരുന്ന പറമ്ബിലെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഇയാളുടെ വീടിനു അര കിലോമീറ്റർ അകലെ കാടുപടിച്ചു കിടന്നിരുന്ന പുരയിടത്തിലാണ് ശനിയാഴ്ച പന്ത്രണ്ടോടെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില്‍ രതീഷിന്റെ (സുബിൻ 40) ഭാര്യ രജനിയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.

ഇരുമ്ബുകമ്ബി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. ആഴമേറിയ മുറിവില്‍നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. വിവാഹം കഴിഞ്ഞതു മുതല്‍ സുമ്ബിനും രജനിയും തമ്മില്‍ വഴക്ക് പതിവായിരുന്നു.

പല പ്രാവശ്യം രജനി പിണങ്ങി സ്വന്തംവീട്ടില്‍ പോയിരുന്നു. മർദനത്തെത്തുടർന്ന് തറവാട്ടില്‍ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരികെയത്തിയത്. ഇതിനു ശേഷവും വഴക്ക് പതിവായിരുന്നു. ഈ വിവരങ്ങളാണ് രജനിയെ കൊലപ്പെടുത്തിയത് സുബിനാണെന്ന് പോലീസ് ഉറപ്പിക്കാൻ കാരണം.

സംഭവത്തിന് ശേഷം തമിഴ്നാടിന് കടന്ന സുബിൻ ബുധനാഴ്ച വൈകിട്ട് നാട്ടില്‍ തിരിച്ചെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച പൊലീസ് നായയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

വ്യാഴാഴ്ച പുലർച്ചെ പഞ്ചായത്തംഗം ബിജു ചെബ്ലാവന് സുബിൻ വാട്സാപ് കോള്‍ ചെയ്തിരുന്നു. വീടിനു സമീപം സുബിനെ കണ്ടതായും വിവരം ലഭിച്ചു. പ്രാദേശിക ചാനല്‍ വർത്തയ്ക്കടിയില്‍ സുബിൻ കമന്റും ഇട്ടിരുന്നു. വിവരമറിഞ്ഞ് പോലിസ് തെരച്ചില്‍ തുടങ്ങി. പോലീസ് നായയുടെ സഹായത്തോടെയും തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

വെള്ളിയാഴ്ച സുബിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിച്ചു. ഇതേത്തുടർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ കൊക്കയില്‍ തെരച്ചില്‍ നടത്താൻ പോലീസ് കുട്ടിക്കാനം കെഎപി ക്യാമ്ബിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് റെസ്ക്യൂ സംഘത്തിന്റെ സഹായം തേടി. ഇവർ നടത്തിയ പരിശോധനയിലാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ സുബിന്റെ മൃതദേഹം കണ്ടെത്തിയത്.

310 രൂപയും രണ്ടു പായ്ക്കറ്റ് സിഗരറ്റും ഐഡി കാർഡും ആധാർ കാർഡും മൃതദേഹത്തില്‍നിന്ന് പോലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News