വന്ദേ ഭാരത് സ്ലീപ്പര്‍ എത്തുന്നത് വെയ്റ്റ് ലിസ്റ്റ് ഇല്ലാതെ; ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, പുതിയ വിവരങ്ങള്‍
Kochi, 11 ജനുവരി (H.S.) വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങാന്‍ പോകവെ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആര്‍എസിയോ വെയ്റ്റ് ലിസ്‌റ്റോ സ്ലീപ്പറില്‍ ഉണ്ടാകില്ല. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക
Vande Bharat train


Kochi, 11 ജനുവരി (H.S.)

വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങാന്‍ പോകവെ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ആര്‍എസിയോ വെയ്റ്റ് ലിസ്‌റ്റോ സ്ലീപ്പറില്‍ ഉണ്ടാകില്ല. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത് 400 കിലോമീറ്റര്‍ ദൂരത്തില്‍ ആയിരിക്കും. കണ്‍ഫേം ചെയ്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ സാധിക്കൂ.

പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്കാണ് രാജ്യത്ത് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. കൂടാതെ ഈ വര്‍ഷം 12 സ്സീപ്പറുകള്‍ കൂടി സര്‍വീസ് ആരംഭിക്കും. ടിക്കറ്റ് നിരക്ക് ഘടനയ്ക്ക് റെയില്‍വെ ബോര്‍ഡ് അംഗീകാരം നല്‍കി.

130 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും സര്‍വീസ്. 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനുള്ള ശേഷി വന്ദേഭാരത് സ്ലീപ്പറിനുണ്ട്. ടിക്കറ്റ് ഉറപ്പായ വ്യക്തികള്‍ക്ക് മാത്രമേ വന്ദേഭാരത് സ്ലീപ്പറില്‍ യാത്ര സാധ്യമാകൂ എന്ന് റെയില്‍വെ ബോര്‍ഡ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ആര്‍എസി, വെയ്റ്റ് ലിസ്റ്റ്, ഭാഗികമായി കണ്‍ഫേം ചെയ്ത ടിക്കറ്റ് എന്നിവയൊന്നും സ്ലീപ്പര്‍ ട്രെയിനില്‍ ഉണ്ടാകില്ല.

ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേഡ് എസി എന്നീ മൂന്ന് ക്ലാസുകളാണ് ട്രെയിനില്‍ ഉണ്ടാകുക. ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ ദൂരപരിധി 400 കിലോമീറ്ററാണ്. എല്ലാ അനുബന്ധ ചെലവുകളും ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിട്ടുള്ളത്.

ജിഎസ്ടി ആവശ്യമെങ്കില്‍ അധികമായി ഉള്‍പ്പെടുത്തും. അഡ്വാന്‍സ് റിസര്‍വേഷന്‍ പിരീഡിന്റെ ആദ്യ ദിവസം മുതല്‍ എല്ലാ ബെര്‍ത്തുകളും ബുക്ക് ചെയ്യാന്‍ കിട്ടും. വനിതകള്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, ഡ്യൂട്ടി പാസ് എന്നീ ക്വാട്ടകള്‍ ഉണ്ടാകും. മറ്റു റിസര്‍വേഷന്‍ ക്വാട്ട അനുവദിക്കില്ല.ടിക്കറ്റ് നിരക്ക് ഇങ്ങനെഫസ്റ്റ് എസി ക്ലാസില്‍ ഏറ്റവും കുറഞ്ഞ ദൂരം സഞ്ചരിക്കാന്‍ 1520 രൂപയാണ് ടിക്കറ്റ് നിരക്ക്.

സെക്കന്‍ഡ് എസിയില്‍ 1240 രൂപയും തേഡ് എസിയില്‍ 960 രൂപയും ടിക്കറ്റിന് നല്‍കണം. കിലോമീറ്റര്‍ കൂടുന്നതിന് അനുസരിച്ച്‌ ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റം വരുന്നുണ്ട്. 3500 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് ഫസ്റ്റ് എസിയില്‍ 13300 രൂപയാണ് ടിക്കറ്റ് നിരക്ക്.

സെക്കന്‍ഡ് എസിയില്‍ 10850 രൂപയും തേഡ് എസിയില്‍ 8400 രൂപയും ടിക്കറ്റിന് നല്‍കണം.ഡിജിറ്റല്‍ പണമിടപാടിനാണ് വന്ദേഭാരത് സ്ലീപ്പറില്‍ പ്രാധാന്യം നല്‍കുക. ടിക്കറ്റ് റദ്ദാക്കിയാല്‍ 24 മണിക്കൂറിനകം റീഫണ്ട് ലഭിക്കണം എങ്കില്‍ ഇത് ഉപകാരപ്പെടും. കുട്ടികള്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികളുള്ള അമ്മമാര്‍ എന്നിവര്‍ക്ക് താഴെയുള്ള ബെര്‍ത്ത് ലഭ്യമാണെങ്കില്‍ ആദ്യം അനുവദിക്കും.ടിക്കറ്റ് നിരക്ക് നിശ്ചയിച്ചുള്ള സോഫ്റ്റ് വെയര്‍ അപ്‌ഡേഷന് സോണല്‍ ഓഫീസുകള്‍ക്ക് റെയില്‍വെ ബോര്‍ഡ് നിര്‍ദേശം നല്‍കി.

അടുത്താഴ്ച മുതല്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഴിവ് കൂടി പരിഗണിച്ച്‌ തിയ്യതി തീരുമാനിക്കും. ബംഗാളും അസമും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഫ്‌ളാഗ് ഓഫിന് ഇവിടെ പ്രധാനമന്ത്രി എത്തും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News