ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞു’; കോണ്‍ഗ്രസിനെയും നെഹ്റുവിനെയും കടന്നാക്രമിച്ച് മോദി
Ahemmadabad , 11 ജനുവരി (H.S.) അഹമ്മദാബാദ്: വൈദേശിക മുസ്‌ലിം ആക്രമകാരികളുടെ ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്നതിൽ നിന്നും രാജ്യത്തെ തടഞ്ഞുവെന്ന് മോദി. കോണ്‍ഗ്രസിനെയും നെഹ്റുവിനെയും കടന്നാക്രമിച്ചു കൊണ്ടാണ് അദ്
ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞു’; കോണ്‍ഗ്രസിനെയും നെഹ്റുവിനെയും കടന്നാക്രമിച്ച് മോദി


Ahemmadabad , 11 ജനുവരി (H.S.)

അഹമ്മദാബാദ്: വൈദേശിക മുസ്‌ലിം ആക്രമകാരികളുടെ ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്നതിൽ നിന്നും രാജ്യത്തെ തടഞ്ഞുവെന്ന് മോദി. കോണ്‍ഗ്രസിനെയും നെഹ്റുവിനെയും കടന്നാക്രമിച്ചു കൊണ്ടാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത് . അടിമപ്പെട്ട മനസ് ആണ് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം തടയാന്‍ കാരണം എന്നും മോദി പറഞ്ഞു.

ആദ്യ വൈദേശിക ആക്രമണത്തിന്റെ ആയിരം വര്‍ഷങ്ങള്‍ സ്മരിക്കുന്ന സോമനാഥ് ക്ഷേത്രത്തിന്റെ സ്വാഭിമാന്‍ പര്‍വ്വ് ആഘോഷങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശനം. നിരവധി തവണ സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ ലക്ഷ്യം കൊള്ളയടിക്കുക ആയിരുന്നില്ല. ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അതില്‍ നിന്നും തടഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ക്ഷേത്രത്തെ മസ്ജിദ് ആക്കാനുള്ള ശ്രമം നടന്നു. അക്രമണങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചു. ക്ഷേത്രത്തിനെതിരെ നടന്ന ആക്രമണങ്ങളുടെ സത്യം മറച്ചുവെച്ചു. രാജ്യത്തിന്റെ അസ്ഥിത്വത്തിന്റെ അടയാളമാണ് സോമനാഥ് ക്ഷേത്രമെന്നും മോദി ചൂണ്ടിക്കാട്ടി.

വൈദേശിക ആക്രമണങ്ങൾക്കും അധിനിവേശങ്ങൾക്കും മുന്നിൽ തളരാത്ത ഭാരതീയ സംസ്കാരത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് സോമനാഥ് ക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പ്രഭാസ് പതാനിൽ നടന്ന 'സോമനാഥ സ്വാഭിമാൻ പർവ്' (Somnath Swabhiman Parv) എന്ന വിപുലമായ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1026-ൽ മുഹമ്മദ് ഗസ്‌നി സോമനാഥ ക്ഷേത്രത്തിന് നേരെ നടത്തിയ ആദ്യത്തെ വലിയ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ തികയുന്ന പശ്ചാത്തലത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ചരിത്രപരമായ അതിജീവനം ഗസ്‌നി മുതൽ ഔറംഗസീബ് വരെയുള്ള അധിനിവേശക്കാർ വാളുകൊണ്ട് സോമനാഥിനെ കീഴടക്കാമെന്ന് വിശ്വസിച്ചിരുന്നുവെന്നും എന്നാൽ കാലചക്രത്തിൽ അവർ ചരിത്രത്തിന്റെ താളുകളിലെ അടിക്കുറിപ്പുകൾ മാത്രമായി മാറിയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആയിരം വർഷങ്ങൾക്ക് മുമ്പ് അധിനിവേശക്കാർ കരുതിയത് അവർ നമ്മെ തോൽപ്പിച്ചുവെന്നാണ്. എന്നാൽ ഇന്ന് സോമനാഥിലെ ആകാശത്ത് ഉയർന്നു പറക്കുന്ന പതാക ഭാരതത്തിന്റെ കരുത്തും പ്രാപ്തിയും ലോകത്തിന് കാട്ടിക്കൊടുക്കുന്നു, മോദി പറഞ്ഞു. സോമനാഥിന്റെ ചരിത്രം നാശത്തിന്റേതല്ല, മറിച്ച് വിജയത്തിന്റെയും പുനർനിർമ്മാണത്തിന്റേതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഭിമാൻ പർവ്: പ്രത്യേകതകൾ ജനുവരി 8 മുതൽ 11 വരെ നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപന ദിവസമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.

ശൗര്യ യാത്ര: ക്ഷേത്ര സംരക്ഷണത്തിനായി ജീവൻ ബലി നൽകിയ വീരമൃത്യു വരിച്ചവരുടെ ഓർമ്മയ്ക്കായി 108 കുതിരകൾ അണിനിരന്ന 'ശൗര്യ യാത്ര'യ്ക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി.

ഓങ്കാർ മന്ത്രോച്ചാരണം: ക്ഷേത്ര പരിസരത്ത് 72 മണിക്കൂർ നീണ്ടുനിന്ന അഖണ്ഡ ഓങ്കാർ മന്ത്രോച്ചാരണത്തിൽ അദ്ദേഹം പങ്കുചേർന്നു.

ഡ്രോൺ ഷോ: 3,000 ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് സോമനാഥ ക്ഷേത്രത്തിന്റെയും ശിവരൂപത്തിന്റെയും പുനരാവിഷ്കാരം നടത്തിയത് ഭക്തരെ വിസ്മയിപ്പിച്ചു.

പുനർനിർമ്മാണത്തിലെ മഹാരഥന്മാർ സ്വാതന്ത്ര്യാനന്തരം സോമനാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ മുൻകൈ എടുത്ത സർദാർ വല്ലഭായ് പട്ടേൽ, കെ.എം. മുൻഷി എന്നിവരെ പ്രധാനമന്ത്രി പ്രസംഗത്തിൽ സ്മരിച്ചു. 1951-ൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷേത്രം രാഷ്ട്രത്തിന് സമർപ്പിച്ചതിന്റെ 75-ാം വാർഷികം കൂടിയാണ് 2026. നെഹ്‌റുവിനെപ്പോലുള്ള ചില നേതാക്കളുടെ എതിർപ്പിനെ അവഗണിച്ചാണ് അന്ന് ഡോ. രാജേന്ദ്ര പ്രസാദ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായതെന്ന് മോദി ചൂണ്ടിക്കാട്ടി. അന്ന് ഉയർത്തിയ ആത്മവിശ്വാസമാണ് ഇന്നത്തെ വികസിത ഭാരതമെന്ന സ്വപ്നത്തിന് കരുത്ത് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികൾ ആത്മീയതയ്‌ക്കൊപ്പം സോമനാഥിന്റെ ഭൗതിക വികസനത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. വന്ദേ ഭാരത് ട്രെയിൻ സൗകര്യം, കേശോദ് എയർപോർട്ടിന്റെ വികസനം, സോമനാഥ് സംസ്കൃത സർവ്വകലാശാലയുടെ പ്രവർത്തനം എന്നിവ പ്രദേശത്തെ തീർത്ഥാടന ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭാരതമാതാവിന്റെ കോടിക്കണക്കിന് മക്കളുടെ അചഞ്ചലമായ ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും ഗാനമാണ് സോമനാഥ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹർഷ് സംഘവി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

---------------

Hindusthan Samachar / Roshith K


Latest News