Enter your Email Address to subscribe to our newsletters

Kottayam, 12 ജനുവരി (H.S.)
കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിയായ മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുയാണ് മരിച്ച സ്ത്രീ. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം സ്വദേശി എന്നാണ് സംശയിക്കുന്നത് എന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചിരിക്കുന്നത്.
ഷേര്‍ളിയെ വീടിനുള്ളില്‍ നിലത്ത് മരിച്ച കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. യുവാവ് തൂങ്ങിമരിച്ച നിലയിലുമാണ്. ഷേര്‍ളിയെ ഫോണില്‍ ലഭിക്കാത്തിനെ തുടര്‍ന്ന് പരിചയക്കാരനായ ഒരാളാണ് പോലീസിനെ അറിയിച്ചത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആറു മാസം മുമ്പാണ് ഷേര്‍ളി ചങ്ങനാശേരിയില്‍ നിന്നും കുളപ്പുറത്തേക്ക് താമസം മാറ്റിയത്. ഭര്‍ത്താവിന്റെ മരണ ശേഷമായിരുന്നു ഇത്. നാട്ടുകാരുമായി അധികം ഇടപെടാതെയാണ് ഇവിടെ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ യുവാവ് ആരാണെന്ന് അയല്‍വാസികള്‍ക്ക് പോലും അറിയില്ല. കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S