ദിലീപ് കേസ് അന്വേഷിച്ച ഓഫീസര്‍മാര്‍ ബ്രീഫ് ചെയ്തിരുന്നു; തന്റെ നിലപാടിന് കാരണം തുറന്നു പറഞ്ഞു സെന്‍കുമാര്‍
Kochi, 13 ജനുവരി (H.S.) നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയാക്കിയത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ല എന്ന് നേരത്തെ പറഞ്ഞ വ്യക്തിയാണ് മുന്‍ ഡിജിപി സെന്‍കുമാര്‍. ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു, ദിലീപിനെ കേ
DGP Senkumar


Kochi, 13 ജനുവരി (H.S.)

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയാക്കിയത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ല എന്ന് നേരത്തെ പറഞ്ഞ വ്യക്തിയാണ് മുന്‍ ഡിജിപി സെന്‍കുമാര്‍.

ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു, ദിലീപിനെ കേസുമായി ബന്ധിപ്പിക്കാന്‍ തെളിവ് ലഭിച്ചിരുന്നില്ലെന്നും സെന്‍കുമാര്‍ വിധി വന്ന വേളയില്‍ തന്നെ പറഞ്ഞിരുന്നു.

ഈ നിലപാടിലേക്ക് എത്താന്‍ എന്താണ് കാരണം എന്ന് സെന്‍കുമാര്‍ വിശദീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടതും പ്രതികളെ കണ്ടെത്തേണ്ടതും എന്ന് സെന്‍കുമാര്‍ പറയുന്നു.

ദിലീപിന്റെ കേസില്‍ രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്ക് ബ്രീഫിങ് നല്‍കിയിരുന്നു എന്നും സെന്‍കുമാര്‍ പറയുന്നു.2017ലുണ്ടായ സംഭവത്തില്‍ എട്ടര വര്‍ഷം നീണ്ട കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. ആദ്യത്തെ ആറ് പ്രതികളെ കോടതി തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ദിലീപ് ഉള്‍പ്പെടെയുള്ളവരെ വിട്ടയക്കുകയുമായിരുന്നു.

ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. കേസിന്റെ നടപടികള്‍ ഇനി ഹൈക്കോടതിയില്‍ ആയിരിക്കും.അതിനിടെ കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജി ഫെബ്രുവരി നാലിന് കോടതി പരിഗണിക്കും.

കുറ്റം ചെയ്തിട്ടില്ലെന്നും വെറുതെ വിടണം എന്നുമാണ് മൂന്ന് പേരുടെയും ആവശ്യം. സലീം, പ്രദീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരുടെ ഹര്‍ജിയിലെ കോടതി തീരുമാനം ദിലീപിനും നിര്‍ണായകമാകും.

'പൊതുവികാരം അല്ല തന്റെ തീരുമാനത്തിന്റെ അടിസ്ഥാനം'പൊതുവികാരത്തിന് അനുസരിച്ച്‌ താന്‍ തീരുമാനങ്ങള്‍ എടുക്കാറില്ലെന്ന് സെന്‍കുമാര്‍ പറയുന്നു. സത്യത്തിന് അനുസരിച്ച്‌ നില്‍ക്കുകയാണ് വേണ്ടത്. ദിലീപ് കേസില്‍ പ്രതിയാകേണ്ട ആളല്ല എന്ന് തനിക്ക് ബോധ്യമായിരുന്നു.

ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടായിരുന്നില്ല എന്നും സെന്‍കുമാര്‍ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ തലപ്പത്ത് കുറച്ചുകാലം ഉണ്ടായിരുന്ന വ്യക്തി കൂടിയാണ് സെന്‍കുമാര്‍.അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഐജി ദിനേന്ദ്ര കശ്യപ്, എസ്പി സുദര്‍ശന്‍ എന്നിവര്‍ തന്നെ വന്നു കണ്ടിരുന്നു. ദിലീപിനെതിരെ തെളിവ് ഇല്ലെന്ന് അവര്‍ പറഞ്ഞു.

രണ്ടു മണിക്കൂറോളം അവര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ നിലപാട് വ്യക്തമാക്കിയത് എന്നും സെന്‍കുമാര്‍ പറയുന്നു.ദിനേന്ദ്ര കശ്യപ് മികച്ച ഓഫീസറാണ് എന്ന് സെന്‍കുമാര്‍ പറഞ്ഞു. ഏതെങ്കിലും പ്രതിയെ ഫിക്‌സ് ചെയ്യാനല്ല താന്‍ അന്വേഷണം നടത്തിയത്.

സത്യം അറിയാന്‍ ആണ് അന്വേഷണം. കേസില്‍ ഒന്നാം പ്രതിക്ക് നല്‍കിയ ശിക്ഷ പോര എന്ന് തനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. അപ്പീല്‍ സമര്‍പ്പിച്ചിച്ചാല്‍ പ്രത്യേക കാര്യമുണ്ടാകില്ല എന്നാണ് തോന്നുന്നത് എന്നും സെന്‍കുമാര്‍ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News