ഗുരുവായൂർ ദേവസ്വം നിയമനാധികാരം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എന്‍ വാസവന്‍
Kottayam, 13 ജനുവരി (H.S.) ഗുരുവായൂർ ദേവസ്വം നിയമനാധികാരം മാനേജിങ് കമ്മിറ്റിക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടുള്ള കോടതി വിധി കെഡിആര്‍ബി നി
V N Vasavan


Kottayam, 13 ജനുവരി (H.S.)

ഗുരുവായൂർ ദേവസ്വം നിയമനാധികാരം മാനേജിങ് കമ്മിറ്റിക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടുള്ള കോടതി വിധി കെഡിആര്‍ബി നിയമത്തെ ചോദ്യം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിൻ്റെ നിര്‍ണായക തീരുമാനം.

സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളുടെയും നിയമനം നിലവിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ആണ് നടത്തുന്നത്. എന്നാൽ ഗുരുവായൂരിലെ നിയമനങ്ങൾ മാനേജിങ് കമ്മിറ്റിക്ക് ചെയ്യാമെന്ന ഹൈക്കോടതി വിധിയാണ് സർക്കാർ അപ്പീലിലൂടെ ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ ദേവസ്വം ബോര്‍ഡും അപ്പീൽ നൽകും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ശബരിമല സ്വർണ പാളി വിവാദം ഇപ്പോൾ കാര്യങ്ങൾ തിരിഞ്ഞു വന്നിരിക്കുകയാണ് വിഎന്‍ വാസവന്‍ ആരോപിച്ചു. കെ കരുണാകരന് പോലും ദർശനമനുവദിക്കാത്ത സോണിയാ ഗാന്ധിക്കൊപ്പം സ്വർണപ്പാളി കേസിലെ കട്ടവനും വാങ്ങിയവനും രണ്ട് എംപിമാരും നില്‍ക്കുന്നത് കണ്ടതല്ലേയെന്നും വാസവന്‍ ചോദിച്ചു. കോൺഗ്രസിലെ എംപിമാരും കൂടെയുണ്ടായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കോൺഗ്രസുകാരാരും മറുപടി നൽകിയിട്ടില്ലയെന്നും വാസവൻ പറഞ്ഞു..

ഒറ്റയ്ക്ക് നിന്നാൽ ജയിക്കില്ലെന്ന് യുഡിഎഫിനറിയാം

ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫ് വിടുമെന്ന പ്രചാരണം ചില മാധ്യമങ്ങളാണ് നടത്തുന്നത്. എല്‍ഡിഎഫിൻ്റെ തിരുവനന്തപുരത്തെ സമരത്തിൽ ജോസ് കെ മാണിയൊഴിച്ച് മന്ത്രിയും എം എൽ എ മാരും പങ്കെടുത്തിരുന്നു. ഇന്നലെ വരെ അങ്ങനെയായിരുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഒറ്റയ്ക്ക് നിന്നാൽ ജയിക്കില്ലെന്ന് യുഡിഎഫിനറിയാം അതാണ് ജോസ് കെ മാണി കൂടെ കൂട്ടാനുള്ള ശ്രമത്തിന് പിന്നിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അധികാരം റദ്ദാക്കിയ ഹൈക്കോടതി വിധി

കഴിഞ്ഞ ആഴ്‌ചയാണ് ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം റദ്ദാക്കിയ വിധ ഹൈക്കോടതി പുറപ്പെടുവിച്ചത്. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്കെന്നാണ് ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി .

ഈ വിധി പ്രകാരം ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്കാണ് ഇനി നിയമനങ്ങളില്‍ അധികാരമെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും ഹൈക്കോടത് റദ്ദാക്കി.

നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെയും ഹൈക്കോടതി നിയോഗിച്ചു. വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്‌മെൻ്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News