Enter your Email Address to subscribe to our newsletters

Kozhikode, 13 ജനുവരി (H.S.)
50 ശതമാനം വിലക്കുറവുമായി തുടങ്ങിയ ലുലു ഫ്ളാറ്റ് 50 സെയില്‍ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം രണ്ട് ദിവസം കൂടി നീട്ടി.
കോഴിക്കോട് ലുലുമാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്‌ട് എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ നടക്കുന്നത്. പകുതിവില ഷോപ്പിങ്ങ് ആസ്വദിക്കാനും പർച്ചേഴ്സ് ചെയ്യുവാനും ആദ്യ ദിനം ലുലു സ്റ്റോറുകളില്‍ ജനങ്ങളുടെ തിരക്കേറി.
എൻഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവ് വില്‍പ്പനയും ഇതോടൊപ്പം തുടരുകയാണ്.അന്താരാഷ്ട്രാ ബ്രാൻഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകള്‍ ഓഫർ വില്‍പ്പനയുടെ ഭാഗമാണ്.
ഇലക്‌ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ വാങ്ങാം.
ഇതിന് പുറമേ ലുലു ഹൈപ്പർമാർക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകള്‍ക്ക് 50 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാം.
ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാത്രി 11 മണി വരെ സെയിലും മിഡ്നൈറ്റ് ഡീലും നടക്കും. ഒരു രൂപ ഡൗണ്‍പേയ്മെന്റ് മുതല്‍ ഇ.എം.ഐയില്‍ ലുലു കണക്ടില്‍ നിന്നും ഫാഷൻ സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാനുള്ള അവസരം ബജാജ് ഫിനാൻസ് ഒരുക്കിയിട്ടുണ്ട്.
ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാള്‍കോഴിക്കോട് മങ്കാവില്‍ സ്ഥിതി ചെയ്യുന്ന ലുലു മാള്‍ 2024 ലാണ് ആരംഭിച്ചത്. , മൂന്ന് നിലകളിലായി 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് മാള്‍ വ്യാപിച്ച് കിടക്കുന്നത്. മാളിന്റെ പ്രധാന ആകർഷണം 1.5 ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ്.
ഇവിടെ നിത്യോപയോഗ സാധനങ്ങള്‍, പുതിയ ഉല്‍പ്പന്നങ്ങള്‍, ഇറക്കുമതി ചെയ്ത പ്രീമിയം സാധനങ്ങള്‍ എന്നിവയെല്ലാം ലഭ്യമാണ്. ഏറ്റവും പുതിയ ട്രെൻഡുകളുമായി ലുലു ഫാഷൻ സ്റ്റോറും, ഹൈ-എൻഡ് ഇലക്‌ട്രോണിക്സുമായി ലുലു കണക്റ്റുമുണ്ട്. ടിസ്സോട്ട്, സ്കെച്ചേഴ്സ്, യുഎസ് പോളോ, അലൻ സോളി ഉള്‍പ്പെടെ മുപ്പതിലധികം ദേശീയ-അന്താരാഷ്ട്ര ബ്രാൻഡുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.400 പേർക്ക് ഇരിക്കാവുന്ന മള്‍ട്ടി-ക്വിസിൻ ഫുഡ് കോർട്ട് മാളിന്റെ മറ്റൊരു സവിശേഷതയാണ്. കെഎഫ്സി, പിസ്സ ഹട്ട്, സ്റ്റാർബക്സ്, ബാസ്കിൻ റോബിൻസ് പോലുള്ള പ്രമുഖ ഔട്ട്‌ലെറ്റുകളും നിരവധി പ്രാദേശിക വിഭവങ്ങളും ഇവിടെ ലഭ്യം.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ലഘുഭക്ഷണം ആസ്വദിക്കാനും ഈ ഫുഡ് കോർട്ട് അനുയോജ്യമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR