എന്‍എച്ച്‌എമ്മില്‍ ഒഴിവുകള്‍, നിയമനം എറണാകുളത്ത്
Ernakulam, 13 ജനുവരി (H.S.) ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആരോഗ്യ കേരളം, മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എറണാകുളം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കുള്ള ഈ കരാര്‍ നിയമനത്തിന് ജനുവ
Medical officer


Ernakulam, 13 ജനുവരി (H.S.)

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആരോഗ്യ കേരളം, മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

എറണാകുളം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കുള്ള ഈ കരാര്‍ നിയമനത്തിന് ജനുവരി 27 - ന് അഭിമുഖം നടത്തും. വിജ്ഞാപനം ജനുവരി 9-നാണ് പുറത്തിറങ്ങിയത്. യോഗ്യത, അഭിമുഖം, ആവശ്യമെങ്കില്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പ്രതിമാസം 50,000 രൂപയും, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് 78,000 രൂപയുമാണ് ശമ്പളം.

അപേക്ഷകര്‍ക്ക് 2026 ജനുവരി 1 - ന് 62 വയസ് കവിയരുത്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് അംഗീകൃത എം ബി ബി എസ് ബിരുദവും, സ്ഥിരമായ ടി സി എം സി / കേരള കൗണ്‍സില്‍ ഓഫ് മോഡേണ്‍ മെഡിസിന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ( ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, സൈക്യാട്രി ) തസ്തികകളിലേക്ക് എം ബി ബി എസ് ബിരുദത്തിന് പുറമെ, ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ നിര്‍ബന്ധമാണ്. എം ബി ബി എസ് കൂടാതെ, ബിരുദാനന്തര യോഗ്യതകള്‍ക്കും സ്ഥിരമായ ടി സി എം സി.

രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് 250 രൂപയാണ്.വിവാഹ സീസണ്‍ വെള്ളത്തിലാകുമോ? ആഭരണം വാങ്ങാന്‍ ആളില്ല, ഇനി പുതിയ തന്ത്രംഈ തുക 38004979680 ( IFS കോഡ്: SBIN0070898 ) എന്ന എസ് ബി ഐ അക്കൗണ്ടിലേക്ക് G Pay പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ 2026 ജനുവരി 27-നോ അതിന് മുന്‍പോ അടയ്ക്കണം.

പണമടച്ചതിന്റെ രസീത് രേഖാ പരിശോധനാ സമയത്ത് നിര്‍ബന്ധമായും സമര്‍പ്പിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി, ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്‌ എത്തണം.രാഹുലിന് വീണ്ടും തിരിച്ചടി, ജാമ്യമില്ല..

മൂന്ന് ദിവസം എസ്‌ഐടി കസ്റ്റഡിയില്‍, ചോദ്യം ചെയ്യലിന് പൂങ്കുഴലിഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പരിശോധനയ്ക്കായി ഹാജരാക്കണം.

അഭിമുഖം എറണാകുളം ജി.എച്ച്‌. കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച്‌ 2026 ജനുവരി 27 - ന് രാവിലെ 10:00 മണിക്ക് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യാനും www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News