കേരളത്തില്‍ നിന്നുള്ള നഴ്സുമാർക്ക് ബെല്‍ജിയത്തിലേക്ക് അവസരം
Thiruvananthapuram, 13 ജനുവരി (H.S.) കേരളത്തില്‍ നിന്നുള്ള നഴ്സുമാർക്ക് ബെല്‍ജിയത്തിലേക്ക് അവസരം.സംസ്ഥാന സർക്കാർ സ്ഥാപമായ ഒഡപെക് വഴിയാണ് നിയമനം. ഓറോറ-2026 പദ്ധതിക്ക് കീഴിലാണ് നിയമനം നടത്തുന്നത്. ആറാം ബാച്ചിനായാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കു
Nursing Job


Thiruvananthapuram, 13 ജനുവരി (H.S.)

കേരളത്തില്‍ നിന്നുള്ള നഴ്സുമാർക്ക് ബെല്‍ജിയത്തിലേക്ക് അവസരം.സംസ്ഥാന സർക്കാർ സ്ഥാപമായ ഒഡപെക് വഴിയാണ് നിയമനം.

ഓറോറ-2026 പദ്ധതിക്ക് കീഴിലാണ് നിയമനം നടത്തുന്നത്. ആറാം ബാച്ചിനായാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്സിംഗ് തസ്തികകളിലേക്കും ജിഎൻഎം യോഗ്യതയുള്ളവർക്ക് ഹെല്‍ത്ത് കെയർ അസിസ്റ്റൻ്റ് തസ്തികകളിലേക്കുമായി ആകെ 60 ഒഴിവുകളാണുള്ളത്.

യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള്‍ നേക്കാം.ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കില്‍ ജിഎൻഎം യോഗ്യതയുള്ളവർക്ക് കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കല്‍ പരിചയമുണ്ടെങ്കില്‍ അപേക്ഷിക്കാം.

പ്രായം 35 വയസ്സില്‍ കൂടരുത്. കൂടാതെ, ഐഇഎല്‍ടിഎസില്‍ മൊത്തത്തില്‍ 6.0 സ്കോറോ, അല്ലെങ്കില്‍ ഒഇടിയില്‍ സി ഗ്രേഡോ ഉണ്ടായിരിക്കണം. കുട്ടികളുള്ള അപേക്ഷകരുടെ ഇളയ കുട്ടിക്ക് ഡച്ച്‌ ഭാഷാ പരിശീലനം തുടങ്ങുമ്പോള്‍ മൂന്ന് വയസ്സ് തികഞ്ഞിരിക്കണം എന്നത് ഒരു നിബന്ധനയാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡപെക് ആറ് മാസത്തെ സൗജന്യ ഡച്ച്‌ ഭാഷാ പരിശീലനം (ജൂലൈ-ഡിസംബർ) നല്‍കും. ഈ കാലയളവില്‍ പ്രതിമാസം 15,000 സ്റ്റൈപ്പൻഡ് ലഭിക്കും. താമസസൗകര്യം സൗജന്യമാണെങ്കിലും, ഭക്ഷണത്തിനുള്ള ചെലവ് ഉദ്യോഗാർത്ഥികള്‍ സ്വയം വഹിക്കണം.

ഡച്ച്‌ പരിശീലനം ആരംഭിക്കുന്നതിന് മുൻപായി 30,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കും, ഇത് ബെല്‍ജിയത്തിലേക്കുള്ള യാത്രയ്ക്ക് മുൻപ് തിരികെ ലഭിക്കുന്നതാണ്.സൗജന്യ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2027 ജനുവരിയില്‍ ബെല്‍ജിയത്തിലേക്ക് യാത്ര ചെയ്യാം.

വിസയുടെയും വിമാന ടിക്കറ്റിൻ്റെയും ചെലവുകള്‍ തൊഴിലുടമ വഹിക്കും. ബെല്‍ജിയത്തില്‍ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കുമ്പോള്‍ അവർക്ക് നഴ്സിംഗ് അസിസ്റ്റൻ്റായി പ്രവർത്തിക്കാം. GNM യോഗ്യതയുള്ളവർക്ക് റെസിഡൻഷ്യല്‍ കെയർ സെൻ്ററുകളില്‍ ഹെല്‍ത്ത് കെയർ അസിസ്റ്റൻ്റുകളായും നിയമനം ലഭിക്കും; ഈ തസ്തിക നഴ്സുമാരുമായി ചേർന്ന് പ്രവർത്തിക്കാനുള്ളതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ CV, IELTS/OET സ്കോർഷീറ്റ്, പാസ്പോർട്ട് കോപ്പി എന്നിവ സഹിതം 2026 ജനുവരി 26-നോ അതിനു മുൻപോ aurora@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കുക. അപേക്ഷയുടെ വിഷയം Aurora-2026 എന്ന് രേഖപ്പെടുത്തണം.

പദ്ധതിയെക്കുറിച്ചും ശമ്പള ഘടനയെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ https://odepc.kerala.gov.in/recruitments-aurora-nurses-recruitment-to-belgium എന്ന ലിങ്കില്‍ ലഭ്യമാണ്.സംസ്ഥന സർക്കാരിന് കീഴില്‍ താത്കാലിക ഒഴിവുകള്‍ കരാറടിസ്ഥാനത്തില്‍ ലക്‌ചർ നിയമനംതൃശ്ശൂർ ഗവ. നഴ്സിംഗ് കോളേജില്‍ ബോണ്ടഡ് ലക്‌ചർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ലക്‌ചർമാരെ നിയമിക്കുന്നു.

പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പത്ത് ഒഴിവ് ആണുള്ളത്. ഉദ്യോഗാർത്ഥികള്‍ ഏതെങ്കിലും അംഗീകൃത സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജില്‍ നിന്ന് എം.എസ്.സി നഴ്‌സിംഗ്‌ പൂർത്തീകരിച്ചിരിക്കണം. കെ.എൻ.എം.സി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാർത്ഥികള്‍ വിശദമായ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുമായി ജനുവരി 13ന് രാവിലെ 11 മണിക്ക് തൃശൂർ മുളങ്കുന്നത്തുകാവിലെ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.

നിയമനം ഒരു വർഷത്തേക്കോ, യോഗ്യരായ ബോണ്ടഡ് അധ്യാപകർ ജോലിയില്‍ പ്രവേശിക്കുന്നതുവരേയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും. ഫോണ്‍: 0487 2208205, 0487 2201366കരാര്‍ നിയമനംപത്തനംതിട്ട: പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് കരാര്‍ അടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികയിലേക്ക് നിയമനത്തിന് നാഷണല്‍ ആയുഷ് മിഷന്‍ അപേക്ഷ ക്ഷണിച്ചു.

യോഗ്യത : കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് / നാഷണല്‍ ആയുര്‍വേദ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മ്മ ചെറുതുരുത്തിയുടെ ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്.

പ്രായം 2026 ജനുവരി ഒമ്പതിന് 40 വയസ് കവിയരുത്. 60 വയസില്‍ താഴെയുളള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ശമ്പളം : 14700 രൂപ / മാസം. അവസാന തീയതി ജനുവരി 20 വൈകിട്ട് അഞ്ച്. വെബ് സൈറ്റ് : www.nam.kerala.gov.in/careers , ഫോണ്‍ : 0468 2995008.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News