Enter your Email Address to subscribe to our newsletters

Chennai, 13 ജനുവരി (H.S.)
നടൻ വിജയുടെ അവസാന ചിത്രമായ 'ജന നായകൻ' സെൻസർ വിവാദങ്ങളില്‍ കുടുങ്ങി റിലീസ് അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രം 'തെരി'യുടെ ഉത്സവകാല റീ-റിലീസ് പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ജനുവരി 15-ന് പൊങ്കല്‍ റിലീസായി എത്താനിരുന്ന 'തെരി'യുടെ പ്രദർശനം അവസാന നിമിഷം മാറ്റിവെച്ചു. വിജയ് ആരാധകര്‍ക്ക് വീണ്ടും ദുഃഖം സമ്മാനിക്കുന്നതാണ് ഈ വിവരം.
വരാനിരിക്കുന്ന സിനിമകളുടെ നിര്‍മാതാക്കളുടെ അഭ്യര്‍ഥന പരിഗണിച്ച് തെരിയുടെ റീ റിലീസ് നീട്ടിവച്ചുവെന്ന് നിർമാതാവ് കാളൈപ്പുലി എസ് താണു എക്സിലൂടെ അറിയിച്ചു. മറ്റ് ചിത്രങ്ങളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ഈ നീക്കമെന്നും 'ജന നായകൻ' റിലീസ് ചെയ്യുന്നത് വരെ 'തെരി'യുടെ റീ-റിലീസ് തടഞ്ഞുവെക്കുമെന്നും അഭ്യൂഹമുണ്ട്.
വിജയ് രാഷ്ട്രീയ പ്രവേശനത്തിനു മുൻപുള്ള അവസാന ചിത്രമായ 'ജന നായകൻ' നേരിടുന്ന വിവാദങ്ങളാണ് ഈ കാലതാമസത്തിന് പ്രധാന കാരണം. ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നല്‍കാനുള്ള സിബിഎഫ്സിക്കുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് നിയമപരമായ പ്രശ്നങ്ങള്‍ക്ക് തുടക്കം.
അദിന്‍ ഓഹരി മൂല്യത്തില്‍ കുതിപ്പ്, അതുല്യനേട്ടംസെൻസർ ബോർഡിന്റെ അടിയന്തര അപേക്ഷ പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചത്, നിലവില്‍ ചിത്രത്തിന് സർട്ടിഫിക്കേഷൻ ലഭ്യമല്ല. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നിർമാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഹർജി ജനുവരി 19ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. വിഷയം തീർപ്പാകും വരെ ചിത്രം അനിശ്ചിതത്വത്തിലാണ്. വിജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അറ്റ്ലീ സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ 'തെരി' എന്ന സൂപ്പര് ഹിറ്റ് ചിത്രം വിജയുടെ വാണിജ്യ വിജയങ്ങളില്‍ ഒന്നാണ്. ഡിസിപി വിജയ് കുമാർ അഥവാ ജോസഫ് കുരുവിള എന്ന മുൻ പോലീസ് ഉദ്യോഗസ്ഥനായാണ് വിജയ് സിനിമയില് എത്തിയത്. മകളെ സമാധാനത്തോടെ വളർത്താൻ ജോലി ഉപേക്ഷിച്ച അദ്ദേഹത്തിന്, ഭൂതകാലം വീണ്ടും വേട്ടയാടുമ്ബോള്‍ പോരാട്ടത്തിലേക്ക് മടങ്ങിയെത്തേണ്ടി വരുന്നതാണ് കഥ.
ബാലതാരം നൈനിക വിജയുടെ മകളായും സാമന്ത റൂത്ത് പ്രഭു, എമി ജാക്സണ്‍ എന്നിവർ പ്രധാന വേഷങ്ങളിലും തിളങ്ങി. തിയേറ്ററുകളില്‍ വലിയ ബോക്സോഫീസ് വിജയം നേടിയ ഈ ചിത്രം പിന്നീട് വരുണ്‍ ധവാൻ നായകനായ 'ബേബി ജോണ്‍' എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
അതേസമയം, വിജയിയെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്ത അദ്ദേഹത്തെ വൈകീട്ട് വിട്ടയച്ചു.
പൊങ്കല്‍ ആഘോഷിക്കാന്‍ തമിഴ്‌നാട്ടില്‍ വിജയ് തിരിച്ചെത്തി. വീണ്ടും സിബിഐ വിളിപ്പിക്കുമെന്നാണ് വിവരം. കരൂര്‍ ദുരന്തം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് വിജയ് ആരാധകരുടെ വിമര്‍ശനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR