വിഴിഞ്ഞം പിടിച്ചെടുത്ത് കോണ്‍ഗ്രസ്; കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍മാര്‍ 20 ആയി
Thiruvanathapuram, 13 ജനുവരി (H.S.) തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്ത് കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എച്ച്. സുധീര്‍ഖാന്‍ വിജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര
vizhinjam


Thiruvanathapuram, 13 ജനുവരി (H.S.)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്ത് കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എച്ച്. സുധീര്‍ഖാന്‍ വിജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.നൗഷാദിനെ പരാജയപ്പെടുത്തി. ഇതോടെ യുഡിഎഫിന് കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ എണ്ണം 20 സീറ്റായി.കഴിഞ്ഞ തവണ 10 സീറ്റായിരുന്നു നഗരസഭയില്‍ യുഡിഎഫാണ് സീറ്റ് നില ഇരട്ടിയാക്കിയിരിക്കുന്നത്.

ഐഎന്‍ടിയുസി നേതാവും ഹാര്‍ബര്‍ വാര്‍ഡിലെ മുന്‍കൗണ്‍സിലറുമായിരുന്നു സുധീര്‍ഖാന്‍. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എന്‍.നൗഷാദാണ് എല്‍ഡിഎഫിനായി മത്സരിച്ചത്. മുന്‍ ഏരിയാ പ്രസിഡന്റും വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്തംഗവുമായിരുന്ന സര്‍വശക്തിപുരം ബിനുവായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ുധീര്‍ഖാന്‍ 2902 വോട്ടുകള്‍ നേടിയപ്പോള്‍ 2819 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ നൗഷാദിന് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു 2437 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി.

13305 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 8912 വോട്ടുകള്‍ പോള്‍ ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 4312 പുരുഷന്‍മാരും 4599 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറുമാണ് വോട്ടു രേഖപ്പെടുത്താനെത്തിയത്.

കോര്‍പ്പറേഷന്‍ ഭരണം സ്വതന്ത്രന്റെ പിന്തുണയോടെ പിടിച്ച ബിജെപി വാര്‍ഡ് പിടിക്കാന്‍ഡ വലിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷം എന്ന ബിജെപിയുടെ മോഹമാണ് പൊലിഞ്ഞത്. എല്‍ഡിഎഫ് വിമതന് ലഭിച്ച വോട്ടുകളും കോണ്‍ഗ്രസ് വിജയത്തിന് കാരണമായിട്ടുണ്ട്. വിഴിഞ്ഞം വാര്‍ഡിലെ മുന്‍ സിപിഎം കൗണ്‍സിലറായ എന്‍എ റഷീദ് ഇത്തവണ സ്വന്തന്ത്രനായി മത്സരിക്കുകയായിരുന്നു. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിസാന്‍ ഹുസൈന്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിഴിഞ്ഞത്ത് കോണ്‍ഗ്രസ് വിജയിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ മരിച്ചതിനെത്തുടര്‍ന്നാണ് വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിയത്.

---------------

Hindusthan Samachar / Sreejith S


Latest News