സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയാകും
Thiruvanathapuram, 13 ജനുവരി (H.S.) കൊട്ടരക്കരയില്‍ ബാലകൃഷ്ണപിളളയെ വീഴ്ത്തി രാഷ്ട്രീയത്തില്‍ താരമായ സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ലോക്ഭവനിന് മുന്നിലെ കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ നാടകീയമായ
aisha


Thiruvanathapuram, 13 ജനുവരി (H.S.)

കൊട്ടരക്കരയില്‍ ബാലകൃഷ്ണപിളളയെ വീഴ്ത്തി രാഷ്ട്രീയത്തില്‍ താരമായ സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ലോക്ഭവനിന് മുന്നിലെ കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ നാടകീയമായാണ് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇന്നലെ ഐഷ പോറ്റി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

സമരവേദിയില്‍ വെച്ച് ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ അംഗത്വം എടുത്തു. കെപിസിസി പ്രസിഡന്റ് ് സണ്ണി ജോസഫാണ് അംഗത്വം നല്‍കിയത്. ഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. സിപിഎം വലിയ വിഷമങ്ങളാണ് നല്‍കയതെന്നും അതേക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഐഷാ പോറ്റി പറഞ്ഞു. എന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനമാണ് എന്നെ ഇത്രത്തോളം ആക്കിയത്. അധികാരമോഹിയല്ല. മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കുമൊപ്പം ഇനിയും കാണും. സിപിഎം അണികളോട് ഒരു പ്രശ്‌നവുമില്ല. നേതൃത്വം പഴയ നിലയില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. സിപിഎം വിട്ടതിന്റെ പേരില്‍ എന്ത് ആക്രമണം ഉണ്ടായാലും അത് കണക്കിലെടുക്കുന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു

കൊട്ടാരക്കരയില്‍നിന്നു മൂന്നു തവണയാണ് സിപിഎം ടിക്കറ്റില്‍ ഐഷാ പോറ്റി എംഎല്‍എ ആയത്. കഴിഞ്ഞ കുറച്ച് നാളായി സിപിഎമ്മുമായി അകല്‍ച്ചയില്‍ ആയിരുന്നു. 2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷാ പോറ്റി നിയമസഭയില്‍ എത്തിയത്. 2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി 2016 ല്‍ 42, 632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചു. എംഎല്‍എ ആകുന്നതിന് മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News