Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജനുവരി (H.S.)
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എമാരും. തുടരും എന്ന് ടാഗ് ലൈനില്‍ മുരക്യമന്ത്രിക്കൊപ്പമുളള ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഏകദിന സത്യഗ്രഹത്തില്‍നിന്നുള്ള ചിത്രമാണ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂമന്ത്രി കെ. രാജന്‍, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്ക് കവര്‍ ഫോട്ടോയുമാക്കിയിട്ടുണ്ട്. റാന്നി പ്രമോദ് നാരായണനും മുഖ്യമന്ത്രിക്കൊപ്പമഉള്ള ചിത്രം പങ്കുവച്ച് തുടരും പ്രചരണത്തില്‍ പങ്കാളി ആയിട്ടുണ്ട്. ഇതോടെ മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസിലെ വിരുദ്ധ അഭിപ്രായങ്ങളുണ്ട് എന്ന് വ്യക്തത വരികയാണ്.
ഇന്നലെ നടന്ന സത്യഗ്രഹ പരിപാടിയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. മന്ത്രി റോഷി അഗ്സ്റ്റിന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ സമരത്തില്‍ മാത്രമവ്വ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് മുന്നണി ബന്ധം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്ന് അഭ്യൂഹം പരക്കുന്നത്.
വിദേശത്ത് പോയതിനാലാണ് ജോസ് സത്യഗ്രഹത്തിന് എത്താത്തത് എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് കെ മാണ് പങ്കെടുത്തിരുന്നില്ല. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖലാജാഥ ജോസ് കെ. മാണി നയിച്ചേക്കില്ലെന്നും വിവരമുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം എന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് എന്‍. ജയരാജിനെ ചുമതല ഏല്‍പ്പിക്കാമെന്ന നിര്‍ദേശമാണ് ജോസ് മുന്നോട്ടുവച്ചത്. സാധാരണ സിപിഎം, സിപിഐ നേതാക്കള്‍ നയിക്കുന്ന രണ്ടു ജാഥകളാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തുക. ഇപ്രാവശ്യം മൂന്നുജാഥകളായി ക്രമീകരിച്ചതുതന്നെ ജോസ് കെ. മാണിയെക്കൂടി ക്യാപ്റ്റനാക്കാനും അതുവഴി കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താനുമാണ്. എന്നാല്‍ അതിന്റെ ഭാഗമാകാനില്ലെന്ന ജോസിന്റെ നിലപാടിന് രാഷ്ട്രീയമാനങ്ങളേറെയാണ്.
യുഡിഎഫിന്റെ ഭാഗമാകാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ക്രൈസ്തവ സഭകളില്‍ നിന്നും ജോസ് കെ മാണിക്ക് വലിയ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ അത്തരമൊരു തീരുമാനം ഉണ്ടായാല്‍ പിളര്‍പ്പ് പുതുമയല്ലാത്ത കേരള കോണ്‍ഗ്രസില്‍ വീണ്ടും ഒരു പിളര്‍പ്പിനുള്ള സാധ്യതയാണ് ഈ തുടുരും ക്യാംപയിന്‍ എന്നാണ് വിലയിരുത്തല്‍. ജോസ് കെ. മാണിയെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സോണിയാ ഗാന്ധിയും ജോസ് കെ. മാണിയും തമ്മില്‍ ഫോണില്‍ സംസാരിച്ചതായും ഇതിന് ഇടനിലക്കാരനായത് കെ.സി. വേണുഗോപാല്‍ ആണമെന്നുമാണ് വിവരം. മുസ്ലിം ലീഗിനും ജോസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവില്‍ എതിര്‍പ്പില്ല.
---------------
Hindusthan Samachar / Sreejith S