കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജോസ് കെ മാണിയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
Thiruvananthapuram, 14 ജനുവരി (H.S.) കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജോസ് കെ മാണിയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുന്നണിയിലേക്ക് വരാൻ ആഗ്ര
JOSE K MANI UDF ENTRY RUMORS


Thiruvananthapuram, 14 ജനുവരി (H.S.)

കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജോസ് കെ മാണിയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുന്നണിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കില്ലെന്നും എന്നാൽ ആരുടെയും പിന്നാലെ പോകില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു.

ജോസ് കെ മാണിയുമായി രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാറുണ്ടെങ്കിലും യുഡിഎഫിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. താൻ വഴി പോകുമ്പോൾ തൻ്റെ വീട്ടിലും മറ്റും കയറാറുള്ളതുപോലെ സ്വാഭാവികമായ ഒരു സന്ദർശനം മാത്രമാണ് ജോസ് കെ മാണി നടത്തിയത്. പാലാ സീറ്റ് വിട്ടുനൽകാൻ തയ്യാറല്ലെന്ന് ജോസ് കെ മാണി അറിയിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. അത്തരം പ്രചാരണങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ഔദ്യോഗികമായ ഒരു ചർച്ചയും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ആശയപരമായി യോജിക്കാവുന്നവരുമായി സഹകരിക്കുക എന്നതാണ് യുഡിഎഫിൻ്റെ പൊതുവായ നയം. പല വ്യക്തികളും പാർട്ടികളും നിലവിൽ യുഡിഎഫിനോട് യോജിച്ച് വരുന്നുണ്ട്. എന്നാൽ മറ്റൊരു മുന്നണിയുടെ ഭാഗമായി നിൽക്കുന്ന ഒരു പാർട്ടിയോട് അവരുടെ സമ്മതമില്ലാതെ ഔദ്യോഗിക ചർച്ചകൾ നടത്താനാവില്ല. ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അൽപ്പം നേരത്തെയാണ്. മാധ്യമങ്ങൾ ഈ വിഷയത്തിൽ അമിത താത്പര്യം കാണിക്കുന്നുണ്ട്.

യുഡിഎഫ് ചർച്ചകൾ നടത്തുമ്പോൾ ആരൊക്കെ വരുമെന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാൻ ആരെയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും നേതാക്കൾ തമ്മിൽ കാണുമ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

വാതിൽ കൊട്ടിയടയ്ക്കില്ലെന്ന് മുരളീധരൻയുഡിഎഫ് ആരുടെയും പിന്നാലെ പോകില്ലെന്നും എന്നാൽ മുന്നണിയുടെ വാതിൽ ആർക്കും മുന്നിൽ കൊട്ടിയടയ്ക്കില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. മുന്നണിയുമായി സഹകരിക്കാനും യുഡിഎഫിലേക്ക് വരാനും തയ്യാറുള്ളവരെ സ്വാഗതം ചെയ്യുമെന്നതാണ് നിലവിലെ നയം. മധ്യതിരുവിതാംകൂറിൽ ശക്തമായ വോട്ട് ബാങ്കുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് വരുന്നത് ഭരണമാറ്റത്തിന് കൂടുതൽ കരുത്ത് പകരും. കേരള കോൺഗ്രസ് എമ്മിൻ്റെ മടക്കത്തെ തുടക്കം മുതൽ സ്വാഗതം ചെയ്ത വ്യക്തിയാണ് താനെന്നും അവർ മുന്നണിയിലേക്ക് വരുന്നതിൽ വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയും മുന്നണിയുമാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

അതിജീവിതയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലരാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച സംഭവത്തിൽ ഷീബ ദേവി കുഞ്ഞമ്മയ്‌ക്കെതിരായ പരാതിയെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. അതിജീവിതയ്ക്ക് എതിരായ ഒരു നടപടിക്കും പാർട്ടി കൂട്ടുനിൽക്കില്ല. വിഷയം പരിശോധിച്ച് കെപിസിസി പ്രസിഡൻ്റ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News