Enter your Email Address to subscribe to our newsletters

Kochi, 14 ജനുവരി (H.S.)
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് എയിംസ്. കേരളത്തില്‍ എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായെങ്കിലും സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
കേരളത്തിലേക്കുള്ള എയിംസിന്റെ വരവ് ബിജെപി രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ പദ്ധതി ഇപ്പോഴും കടലാസില്‍ മാത്രമായി ഒതുങ്ങുന്നതാണ് എതിര്‍ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്.എയിംസ് കേരളത്തിലേക്ക് കൊണ്ടുവരുമെന്ന അവകാശവാദം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവര്‍ത്തിക്കുകയാണ്.
കേരളത്തിന് എയിംസ് ലഭിക്കുന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്ന് അദ്ദേഹം ഇന്നലെ തൃപ്പൂണിത്തറയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രതികരിച്ചു. എയിംസ് സ്ഥാപിക്കാന്‍ അഞ്ചു ജില്ലകള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. നിലവില്‍ രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം, എയിംസിന് അര്‍ഹത രാഷ്ട്രീയമായും സാമൂഹികമായും വഞ്ചിക്കപ്പെട്ടും അവഗണിക്കപ്പെട്ടും കിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്കാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പക്ഷേ സാങ്കേതികമായ വശങ്ങള്‍ പരിശോധിക്കണം.
തീര്‍ച്ചയായും കേരളത്തില്‍ ഒരു ജില്ലയില്‍ എയിംസ് വരും. അതു വരും എന്നു പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവര്‍ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെ.എയിംസ് എവിടെ വന്നാലും സന്തോഷമാണ്. ആലപ്പുഴയില്‍ അത് അസാധ്യമാണെങ്കില്‍ പിന്നെ തീര്‍ച്ചയായും മോദി സര്‍ക്കാരിന് കടപ്പാട് വേണ്ടത് തൃശൂര്‍ ജില്ലയിലെ ജനങ്ങളോടാണ്. അസാധ്യമായ ചരിത്രം രചിച്ച മണ്ണാണ് തൃശൂര്‍.
അവിടുത്തെ ജനങ്ങളാണ് അത് രചിച്ചത്. അതിനുള്ള പ്രത്യുപകാരം ആയിരിക്കണം ഈ സ്ഥാപനം തൃശൂരില്‍ വരുക എന്നുള്ളത്.2016 മുതല്‍ കൂടുതല്‍ ജില്ലകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടുന്നുണ്ട്.
നിങ്ങള്‍ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല, അഞ്ച് ജില്ലകളുടെ പേര് നിര്‍ദേശിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. രണ്ടു ജില്ലകളെ കേന്ദ്രീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അതില്‍ ചില അവിശുദ്ധ താല്‍പര്യങ്ങള്‍ ഉണ്ട്. വളരെ കാലമായി കേരളത്തിൽ എയിംസ് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
അത് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കപ്പെടണം. യോഗ്യമായ സ്ഥലത്ത് എവിടെ എയിംസ് വന്നാലും സന്തോഷമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR