നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനിക്കെതിരെ സജി നന്ത്യാട്ട് രംഗത്ത്
Kochi, 14 ജനുവരി (H.S.) നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി പലതവണ വിവാദത്തിലായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വിചാരണക്കോടതി ടിബി മിനിയെ രൂക്ഷമായി വിമർശിച്ചതും വലിയ വാർത്തയായി. കേസിന്റെ വിചാരണയ്ക്കിടെ പത്തില്‍ താഴെ തവണ മാത്രമാണ് ക
actress assault case


Kochi, 14 ജനുവരി (H.S.)

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി പലതവണ വിവാദത്തിലായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വിചാരണക്കോടതി ടിബി മിനിയെ രൂക്ഷമായി വിമർശിച്ചതും വലിയ വാർത്തയായി.

കേസിന്റെ വിചാരണയ്ക്കിടെ പത്തില്‍ താഴെ തവണ മാത്രമാണ് കോടതിയില്‍ വന്നിട്ടുളളതെന്നും വന്നാല്‍ തന്നെ ഉറക്കമാണ് എന്നുമാണ് ജഡ്ജി വിമർശിച്ചത്.ടിബി മിനിക്കെതിരെ നിർമ്മാതാവും ദിലീപ് അനുകൂലിയുമായി സജി നന്ത്യാട്ടും രംഗത്ത് വന്നിരിക്കുകയാണ്.

ടിബി മിനിക്ക് ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലെന്ന് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സജി നന്ത്യാട്ട് പരിഹസിക്കുന്നു.

സജി നന്ത്യാട്ടിന്റെ വാക്കുകള്‍:

ടിബി മിനി സ്വയം അപഹാസ്യയായി കേരള സമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത് കാണുമ്ബോള്‍ വിഷമം ആണ് തോന്നുന്നത്. അജയകുമാര്‍ സാറിനെ കണ്ടപ്പോള്‍ ടിബി മിനിയെ കുറിച്ച്‌ ചോദിച്ചു. മറുപടിയായി അദ്ദേഹം ഒരു ചിരി ചിരിച്ചു. അതില്‍ എല്ലാം ഉണ്ട്.

താന്‍ നില്‍ക്കുന്ന ഭാഗത്തുളള ആളുകളെ ടിബി മിനി അവഹേളിക്കുകയാണ് എന്നാണ് അവരുടെ അഭിമുഖങ്ങള്‍ കാണുമ്ബോള്‍ തോന്നുന്നത്.നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് മാര്‍ട്ടിന്‍ ഫ്‌ളഷ് ചെയ്ത് കളഞ്ഞു എന്നാണ് പറയുന്നത്. ലാലിന്റെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ച മാര്‍ട്ടിന്‍ പിന്നെ വെളിച്ചം കാണുന്നത് രണ്ടര വര്‍ഷം കഴിഞ്ഞാണ്. ആ മാര്‍ട്ടിന്‍ എങ്ങനെയാണ് ഫ്‌ളഷ് ചെയ്ത് കളയുന്നത്.

ഇവര്‍ പറയുന്നതിന് ഒരു ലോജിക്കും ഇല്ല.പെണ്ണുങ്ങള്‍ മദ്യപിക്കും എന്ന് നമ്മള്‍ പോലും പറയില്ല. അപ്പോഴാണ് അവര്‍ ഒരു മാധ്യമത്തിന് മുന്നില്‍ വന്ന് അക്കാര്യം പറയുന്നത്. മഞ്ജു വാര്യര്‍ മദ്യപിച്ചിരുന്നുവെന്ന് ഇവര്‍ പറഞ്ഞ് കൊടുക്കുകയാണ്. ആരെങ്കിലും അറിഞ്ഞിട്ടില്ലെങ്കില്‍ അറിഞ്ഞോ എന്ന് പറഞ്ഞ് ഇവര്‍ പറഞ്ഞ് കൊടുക്കുകയാണ്.

ദിലീപ് കാരണമാണ് എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഉദ്ദേശം. പക്ഷേ അത് മഞ്ജു വാര്യര്‍ക്ക് ഉണ്ടാക്കുന്ന ക്ഷീണം എത്ര മാത്രമാണ്. നമ്മള്‍ പോലും ഇക്കാര്യം പറഞ്ഞിട്ടില്ല.അവര്‍ നക്‌സലൈറ്റ് ആയിരുന്നുവെന്ന് പറയുന്നു. പിന്നെ പറയുന്നു ഈ കേസ് എടുക്കാന്‍ വക്കീലന്മാരാരും ഇല്ലാത്തത് കൊണ്ടാണ് താന്‍ കേസ് എടുത്തത് എന്ന്. ഇവര്‍ ഇടിച്ച്‌ കയറി ചെന്നതാകാനാണ് സാധ്യത.

ഈ കേസ് സെറ്റില്‍ ചെയ്യാന്‍ അതിജീവിതയോട് പറഞ്ഞുവെന്ന് ടിബി മിനി പറയുന്നു. വേറൊരാള്‍ എങ്ങനെ ഒരു കേസുമായി ഇവരുടെ അടുത്ത് പോകും. സെറ്റില്‍മെന്റ് എന്ന് പറഞ്ഞാല്‍ പണം വാങ്ങി ആയിരിക്കുമല്ലോ.ഇത്തരത്തില്‍ യാതൊരു വെളിവും വെള്ളിയാഴ്ചയും ഇല്ലാതെയാണ് ഇവര്‍ സംസാരിക്കുന്നത്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. ജഡ്ജി മോശമെന്ന് പറയുന്നവരാണ് ഇവര്‍. മീഡിയാ വണ്ണില്‍ താന്‍ പങ്കെടുത്ത ചര്‍ച്ചയില്‍, ഇവര്‍ പറഞ്ഞ കാര്യത്തെ കുറിച്ച്‌ ചോദിച്ചു.

ദിലീപ് പീഡിപ്പിച്ചാല്‍ പോലും അതിജീവിതയ്ക്ക് ഇത്ര പ്രശ്‌നമില്ല എന്ന് പറഞ്ഞത്. അപ്പോള്‍ അവര്‍ അസ്വസ്ഥയായി. സജി നന്ത്യാട്ടിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. ഉത്തരമില്ലാതെ വന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നു''.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News