നിവിന്‍ പോളി ചിത്രം ബേബി ഗേള്‍ ജനുവരി ഇരുപത്തിമൂന്നിന്
Kochi, 14 ജനുവരി (H.S.) നിവിന്‍ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രം ജനുവരി ഇരുപത്തിമൂന്നിന്. മാജിക്ക് ഫ്രെയിം നിര്‍മ്മിക്കുന്ന നാല്‍പ്പതാമത
baby girl


Kochi, 14 ജനുവരി (H.S.)

നിവിന്‍ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രം ജനുവരി ഇരുപത്തിമൂന്നിന്. മാജിക്ക് ഫ്രെയിം നിര്‍മ്മിക്കുന്ന നാല്‍പ്പതാമതു ചിത്രമാണ് ബേബിഗേള്‍. ഇമോഷണല്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഒരു മാസം പോലും തികയാത്ത ഒരു കുഞ്ഞാണ് ബേബി ഗേള്‍ എന്ന കേന്ദ്ര കഥാപാത്രം .ഇന്ന് ആ കുഞ്ഞ് ഒമ്പതുമാസം പിന്നിട്ടു കഴിഞ്ഞു. തികഞ്ഞ ഫാമിലി ഡ്രാമ കൂടിയാണ് ഈ ചിത്രം.

മികച്ച വിജയം നേടിയ ഗരുഡന്‍ എന്ന ചിത്രത്തിനു ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവസിനിമകള്‍ക്കു തിരക്കഥ രചിച്ച് ശ്രദ്ധേയരായ ബോബി സഞ്ജയ് ആണ്. വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്ന സര്‍വ്വം മായ എന്ന ചിത്രത്തിനു ശേഷം നിമിന്‍ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ബേബി ഗേളിന്റെ പ്രസക്തി ഏറെ വലുതാണ്. തനതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ വ്യക്തിമുദ്രപതിപ്പിച്ച

ലിജാമോള്‍ ആണ് ഈ ചിത്രത്തിലെ നായിക. സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍ അശ്വന്ത്‌ലാല്‍, അസീസ് നെടുമങ്ങാട്, ഷാബു പ്രൗ ദീന്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംഗീതംj.- ജേക്‌സ് ബിജോയ് .

ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്,

എഡിറ്റിംഗ് - ഷൈജിത്ത് കുമാരന്‍'

കലാസംവിധാനം - അനിസ് നെടുമങ്ങാട്.

കോസ്റ്റ്യും ഡിസൈന്‍ - മെല്‍വിന്‍ ജെ.

മേക്കപ്പ് -റഷീദ് അഹമ്മദ് -

സ്റ്റില്‍സ് - പ്രേംലാല്‍ പട്ടാഴി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍'

അഡ്മിനിസ്റ്റേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്. ബബിന്‍ ബാബു

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍.പി.തോമസ്.

കോ - പ്രൊഡ്യൂസര്‍ - ജിസ്റ്റിന്‍ സ്റ്റീഫന്‍ '

ലൈന്‍ പ്രൊഡ്യൂസര്‍ - സന്തോഷ് പന്തളം

പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്. - അഖില്‍ യശോധരന്‍.

പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ് . ജയശീലന്‍ സദാനന്ദന്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍.

തിരുവനന്തപുരത്തും, കൊച്ചിയിലുമായിട്ടാണ്ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്. '

---------------

Hindusthan Samachar / Sreejith S


Latest News