രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെങ്കില്‍ ഒരു എംഎല്‍എ പരാതി നല്‍കണം; അങ്ങനെ ഒന്നും ലഭിച്ചില്ലെന്ന് സ്പീക്കര്‍ ഷംസീര്‍
Thiruvanathapuram, 14 ജനുവരി (H.S.) ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എയെ ആയോഗ്യനാക്കണം എന്ന ആവ്ശ്യപ്പെട്ട് പരാതി പ്രവാഹമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. എന്നാല്‍ ലഭിക്കുന്നത് സ്വകാര്യ പരാതികളാണ്. ചട്ടപ്രകാരം ഈ പരാതികളില്‍ നടപടി സ്വീകരി
speaker


Thiruvanathapuram, 14 ജനുവരി (H.S.)

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എയെ ആയോഗ്യനാക്കണം എന്ന ആവ്ശ്യപ്പെട്ട് പരാതി പ്രവാഹമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. എന്നാല്‍ ലഭിക്കുന്നത് സ്വകാര്യ പരാതികളാണ്. ചട്ടപ്രകാരം ഈ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ല. എംഎല്‍എയെ് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കണം. എന്നാല്‍ മാത്രമേ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറാന്‍ കഴിയുകയുള്ളൂ എന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഇതുവരേയും ഒരു എംഎല്‍എയും രാഹുലിന് എതിരെ പരാതി നല്‍കിയിട്ടില്ല. ഒരു എംഎല്‍എ ബലാത്സംഗക്കേസില്‍ അറസ്റ്റിലായി എന്നത് നിയമസഭയുടെ സഭയുടെ അന്തസിനെ ബാധിക്കില്ല. വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടായാല്‍ എല്ലാവരെയും മോശമാക്കരുത്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ പഠിപ്പിക്കണം. ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.

മൂന്ന് ബലാത്സംഗക്കേസുകളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതി ആയിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ കേസിലാണ് അറസ്റ്റ് നടന്നത്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് രാവിലെ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആര്‍ ക്യാമ്പിലേക്ക് മടങ്ങി. പിന്നീട് രാഹുലിന്റെ അടൂരിലുള്ള വീട്ടിലും പോലീസ് പരിശോധന നടത്തി. ലാപ്‌ടോപ് തേടിയാണ് പോലീസിന്റെ പരിശോധന.

പൊലീസ് സംഘം എത്തുമ്പോള്‍ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോടു ചോദ്യങ്ങളൊന്നും ചോദിക്കാതെ രാഹുലിന്റെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ വീട്ടില്‍നിന്നും ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം രാഹുലിന്റെ ലാപ്‌ടോപ് തേടിയാണ് പൊലീസ് വീട്ടിലെത്തിയതെന്നും സംശയമുണ്ട്

തെളിവെടുപ്പിനെത്തിച്ചപ്പോഴൊന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക് പോയ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ ഒന്നും മിണ്ടാതെ വാഹനത്തിലേക്ക് കയറുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് രാഹുല്‍ പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പരാതിപ്രകാരം 2024 ഏപ്രില്‍ എട്ടിനാണ് തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചത്. ഇന്ന് അതിരാവിലെയാണ് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നും രാഹുലിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനായിരുന്നു പുലര്‍ച്ചെ എത്തിയത്.

പൊലീസ് ബസില്‍ കനത്ത സുരക്ഷയോടെയാണ് രാഹുലിനെ ഹോട്ടലിലെത്തിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരികെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. രാഹുലിനെ കസ്റ്റിയില്‍ വിട്ടു കിട്ടി രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്‌ഐടി ചോദ്യം ചെയ്യും. പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന തീരുമാനം പിന്നീട് തീരുമാനിക്കും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. മറ്റന്നാള്‍ കോടതി രാഹുലിന്റെ ജാമ്യാക്ഷേ പരിഗണിക്കും.

---------------

Hindusthan Samachar / Sreejith S


Latest News