Enter your Email Address to subscribe to our newsletters

Kochi, 15 ജനുവരി (H.S.)
തുടര്‍ച്ചയായ റെക്കോര്‍ഡ് വിലക്കയറ്റത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു. വിലയിൽ ഇടിവ് സംഭവിച്ചെങ്കിലും ഒരു ലക്ഷത്തിൽ തന്നെ തുടരുകയാണ് സ്വർണവില. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. റെക്കോർഡിൽ എത്തിയ വിലയിലുണ്ടായ നേരിയ മാറ്റം വിണിയിൽ ചർച്ചയാവുകയാണ്.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 1,05,000 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,125 രൂപയാണ്. ഇന്ന് 75 രൂപയാണ് കുറഞ്ഞത്. 18കാരറ്റ് സ്വർണത്തിന് 10,790 രൂപയും ഗ്രാമിന് 86,320 രൂപയാണ് ഇന്നത്തെ വില. വെള്ളിക്ക് 2,800 രൂപയുമായണ് വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
2026 ജനുവരിയിലെ ആദ്യ രണ്ടാഴ്‌ച കേരളത്തിലെ സ്വർണവിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് 99,040 രൂപ രേഖപ്പെടുത്തിയ സ്വർണം ചൊവ്വാഴ്‌ച 1,04,520 എന്ന എന്ന റെക്കോഡ് ഉയരം തൊട്ടു. ഇന്നലെ പവന് 800 രൂപ കൂടി 1,05,320 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയുമായി.
എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരുലക്ഷത്തിന് പുറത്ത് നൽകണം. ഇത് വിലക്കയറ്റ സമയത്ത് സാധാരണക്കാര്‍ക്ക് വലിയ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ആവശ്യകത അനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ട് തവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണങ്ങള്‍
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. വെനിസ്വേലൻ പ്രതിസന്ധി, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, യുഎസ് സൈനിക നീക്കങ്ങൾ എന്നിവയാണ് സ്വർണവിലയിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയത്.
അമേരിക്ക, ഇറാനെയും ഗ്രീന്‍ലാന്‍ഡിനെയും ആക്രമിച്ചത് അന്താരാഷ്‌ട്ര വിപണിയെയും ബാധിച്ചിരുന്നു. പിന്നാലെയാണ് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നത്. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR