ഐഷ പോറ്റിയുടെ അസുഖം എന്തായിരുന്നെന്ന് ഇപ്പോള്‍ മനസിലായി; കടന്നാക്രമിച്ച്‌ ഗോവിന്ദന്‍
Thiruvananthapuram, 15 ജനുവരി (H.S.) സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണ് എന്ന് ഗോവിന്ദന്‍ പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷ
M V Govindan


Thiruvananthapuram, 15 ജനുവരി (H.S.)

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ഐഷ പോറ്റി വര്‍ഗവഞ്ചകയാണ് എന്ന് ഗോവിന്ദന്‍ പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷണം ലഭിക്കും എന്ന് കരുതിയാണ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേക്കേറിയിരിക്കുന്നത് എന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.അസുഖമാണെന്ന് പറഞ്ഞ് ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല.

ആ അസുഖം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു,' അദ്ദേഹം പറഞ്ഞു. വിസ്മയം തീര്‍ക്കുമെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഐഷ പോറ്റിയെ ഒപ്പം ചേര്‍ത്തതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

പ്രതിപക്ഷത്തിന്റെ ഒരു വിസ്മയവും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല എന്നും മൂന്നാം ടേമിലേക്ക് എല്‍ ഡി എഫ് എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിസ്മയം തീര്‍ക്കാന്‍ പ്രായമുള്ളവരെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സതീശന്‍ എന്നും അദ്ദേഹം പരിഹസിച്ചു.

ഒന്നും നടക്കാന്‍ പോകുന്നില്ല. വിസ്മയം തീര്‍ത്തുകൊണ്ട് മൂന്നാം ഭരണത്തിലേക്ക് എല്‍ഡിഎഫ് പോകും എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസമാണ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ലോക്ഭവനിലെ കെ പി സി സിയുടെ രാപ്പകല്‍ സമരവേദിയിലേക്കെത്തിയ ഐഷയെ കോണ്‍ഗ്രസ് നേതാക്കള്‍ ഷാളണിയിച്ച്‌ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സിപിഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി മൂന്ന് തവണ എം എല്‍ എയും ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയാകും എന്ന് കരുതിയിരുന്നെങ്കിലും സാധിച്ചില്ല. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച്‌ ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.

ഇത്തവണയും മത്സരത്തിന് അവസരം ലഭിക്കില്ല എന്ന് വ്യക്തമായതോടെയാണ് ഐഷ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയത്.പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് കാട്ടി സി പി എം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു.

ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഇവര്‍ ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. അതേസമയം ഐഷ പോറ്റി ഇത്തവണ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം. ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News