Enter your Email Address to subscribe to our newsletters

Palakkad, 15 ജനുവരി (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനു നേരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍. രാഹുലിന്റെ അടുത്ത സുഹൃത്തും അനുയായിയുമായ ഫെനി ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നതിനിടയിലാണ് അതിജീവിതയുമായി നടത്തി എന്നു പറയുന്ന നിര്‍ണായകമായ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫെനി പുറത്തു വിട്ടിരിക്കുന്നത്.
'എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുന്‍പ് , രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു' എന്നാണ് ഫെനി കുറിച്ചത്.
'2024 ഏപ്രിലില്‍ ബലാത്സംഗം ചെയ്തു എന്ന് അവര്‍ പറയുന്ന ആളിനെ , 2025 ഒക്ടോബറില്‍ ' ക ുൃലളലൃ വശ െളഹമ േ, മെളല ുഹമരല, ിശഴവ േമമ്യമഹൗാ സൗ്വവമുുമാശഹഹമ എന്ന് അവര്‍ പറഞ്ഞതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. അങ്ങനെ അവര്‍ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവര്‍ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തിയത്' എന്നും ഫെനി തന്റ്‌റെ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ കുറിച്ചു.
നേരത്തെ, കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴിയില്‍ ഫെനി നൈനാനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുലിനെ കാണാനായി യുവതിയെ എത്തിച്ചതും പീഡനത്തിന് ശേഷം യുവതിയെ വഴിയില്‍ ഇറക്കിവിട്ടതും ഫെനിയാണെന്നായിരുന്നു ആരോപണം. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഫെനി നേരത്തെ പ്രതികരിച്ചിരുന്നു. മൂന്നാമത്തെ പീഡനാരോപണത്തെത്തുടര്‍ന്ന് ജനുവരി 11-ന് പുലര്‍ച്ചെ പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അദ്ദേഹം.
---------------
Hindusthan Samachar / Sreejith S