എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്‌ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു
New delhi, 15 ജനുവരി (H.S.) കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്‌ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ പേരുവിവര
Supreme Court HD


New delhi, 15 ജനുവരി (H.S.)

കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്‌ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും കോടതി നിർദേശം നൽകി.

നേരത്തെ, കേരളത്തിൽ എസ്ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷം പേര് പട്ടികയിൽ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്.

എസ്ഐആറിൽ പേരുവിവരങ്ങളും രേഖകളും ചേർക്കാനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടൽ. രേഖകൾ പൂർത്തിയാക്കുന്ന ഘട്ടത്തിൽ എങ്ങനെ പൂർത്തിയാക്കണമെന്ന കാര്യത്തിൽ അജ്ഞത, മാതാപിതാക്കളുടെ പേരുകൾ തമ്മിൽ ചേരുന്നില്ല തുടങ്ങിയ കാര്യങ്ങൾ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ കേരളത്തിന്റെ എസ്ഐആർ പട്ടികയിൽ നിന്ന് പുറത്തായ 24 ലക്ഷം പേർക്ക് പട്ടികയിലേക്ക് തിരികെയെത്താനുള്ള അവസരമെന്നോണമാണ് സുപ്രിംകോടതി സമയം നീട്ടിനൽകിയിരിക്കുന്നത്.

ഇതുപ്രകാരം, കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ രേഖകൾ സമർപ്പിക്കാനും തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നിർദേശം നൽകുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News