ശബരിമലയിൽ നടന്ന സ്വർണക്കവർച്ചയും ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങളിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
Thiruvananthapuram, 16 ജനുവരി (H.S.) ശബരിമലയിൽ നടന്ന സ്വർണക്കവർച്ചയും ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങളിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏത് കാലഘട്ടത്തിൽ നടന്ന ക്രമക്കേടാണെങ്കിലും അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് പു
Ramesh chennithala


Thiruvananthapuram, 16 ജനുവരി (H.S.)

ശബരിമലയിൽ നടന്ന സ്വർണക്കവർച്ചയും ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങളിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏത് കാലഘട്ടത്തിൽ നടന്ന ക്രമക്കേടാണെങ്കിലും അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണകാലത്താണ് സ്വർണക്കൊള്ള നടന്നതെന്ന ആരോപണങ്ങൾ കള്ളന്മാരെ രക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുൻപ് നടന്ന വാജിവാഹനം കൈമാറ്റം പരസ്യമായി തന്ത്രിക്ക് നൽകിയ ഒന്നാണെന്നും അത് രഹസ്യമായി നടന്ന മോഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നത് പരിശോധിക്കപ്പെടേണ്ടതാണ്. എന്നാൽ നിലവിലെ കുറ്റക്കാരെ സംരക്ഷിക്കുന്നതിനായി മുൻ സർക്കാരുകളുടെ മേൽ കുറ്റം ആരോപിക്കുന്നത് യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ള കേസിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ആരുടെ കാലത്താണെങ്കിലും അന്വേഷിക്കണം. സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അതിൽ രാഷ്ട്രീയ ഭേദമില്ല.

യുഡിഎഫിനെ പഴിചാരുന്നതിലൂടെ യഥാർഥ കള്ളന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് വിലപ്പോവില്ല. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്നും സ്വകാര്യ ആശുപത്രിയിൽ പോയി മൊഴിയെടുക്കാൻ പോലും തയാറാകാത്തത് ആരാണെന്നും എല്ലാവർക്കും അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ തൊണ്ടി എവിടെയെന്ന് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് തന്നെയാണ്. സ്വർണം എവിടെയാണ് എന്നതാണ് ചോദ്യം. രാഘവനും അജയ് തറയിലും ഇതിന് മറുപടി പറയണം. അതിനെ രാഷ്ട്രീയവത്കരിക്കരുത്. അവർ ചെയ്തത് ഒന്നും രഹസ്യമായിട്ടല്ല. അന്വേഷണത്തിന് കോൺഗ്രസ് തടസം നിൽക്കുന്നില്ല. സ്വർണക്കൊള്ള വീണ്ടും ചർച്ച ചെയ്യണമെന്നും ചെന്നിത്തല വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നിലപാടുകൾ

കേരള കോൺഗ്രസ് എം യുഡിഎഫ് മുന്നണി പ്രവേശന ചർച്ച നടത്തിയിട്ടില്ല. ആരെയും അങ്ങോട്ട് ചെന്ന് ക്ഷണിച്ചിട്ടില്ല. കേരള കോൺഗ്രസ് എം ഇല്ലാതെ തന്നെ പാർലമെൻ്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വിജയം നേടി. ആ വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. ഒരു കക്ഷിയുടെ പിന്നാലെയും യുഡിഎഫ് പോയിട്ടില്ല. ആരുമായും ചർച്ച നടത്തിയിട്ടുമില്ല.

എൽഡിഎഫ് വിട്ടുവരുന്നവരെല്ലാം വർഗ വഞ്ചകരും യുഡിഎഫ്, കോൺഗ്രസ് വിട്ട് പോകുന്നവർ പുണ്യാളന്മാരും ആകുന്നത് എങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു. കോൺഗ്രസ് വിട്ടുപോയവർക്ക് വലിയ പദവികൾ നൽകിയവരാണ് സിപിഐഎം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News