മൈനാഗപ്പള്ളിയിൽ 35കാരനെ അടിച്ചു കൊന്ന കേസ്; അച്ഛനും സഹോദരനും അറസ്റ്റിൽ
Kollam, 16 ജനുവരി (H.S.) കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പൊലീസ്. മൈനാഗപ്പള്ളി സൊസൈറ്റി മുക്ക് മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണൻ (70), മകൻ സനൽ (30) എന്നിവരാണ് അറസ്റ്റിലായത്.
മൈനാഗപ്പള്ളിയിൽ 35കാരനെ അടിച്ചു കൊന്ന കേസ്; അച്ഛനും സഹോദരനും  അറസ്റ്റിൽ


Kollam, 16 ജനുവരി (H.S.)

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പൊലീസ്. മൈനാഗപ്പള്ളി സൊസൈറ്റി മുക്ക് മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണൻ (70), മകൻ സനൽ (30) എന്നിവരാണ് അറസ്റ്റിലായത്. രാമകൃഷ്ണന്റെ മകൻ സന്തോഷാണ് കൊല്ലപ്പെട്ടത്. മാനസിക ബുദ്ധിമുട്ട് നേരിടുന്ന വ്യക്തിയായാണ് കൊല്ലപ്പെട്ട 35 വയസ്സുകാരൻ

കൊലപാതകം നടന്നത് ഇങ്ങനെ വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന സന്തോഷ് ദീർഘനാളായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപാണ് സന്തോഷ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്. വീട്ടിലുള്ളവരെ സന്തോഷ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.

സംഭവദിവസം പുലർച്ചെ വീട്ടിൽ വീണ്ടും വഴക്കുണ്ടാവുകയും സന്തോഷും സനലും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. തുടർന്ന് സനൽ സന്തോഷിന്റെ കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടു. സന്തോഷ് ബഹളം വയ്ക്കുന്നത് തടയാൻ കണ്ണിൽ മുളകുപൊടി വിതറി. ഇതിനുശേഷം അച്ഛൻ രാമകൃഷ്ണൻ ഇരുമ്പുവടി കൊണ്ട് സന്തോഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൂന്ന് തവണ തലയ്ക്ക് മാരകമായി അടിയേറ്റ സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവരം പുറത്തറിയുന്നത് രാവിലെ രാത്രി നടന്ന കൊലപാതക വിവരം അച്ഛനും മകനും രഹസ്യമാക്കി വച്ചു. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ വിവരമറിയുന്നത്. സന്തോഷിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടതോടെ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് വ്യക്തമായി.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സന്തോഷിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും നിരവധി പാടുകളുണ്ട്. പ്രതികളായ രാമകൃഷ്ണനെയും സനലിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിച്ചു. അച്ഛനും സഹോദരനും ചേർന്ന് ഒരു യുവാവിനെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത് മൈനാഗപ്പള്ളി നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

മാനസികാസ്വാസ്ഥ്യമുള്ള മകനെ നിയന്ത്രിക്കാൻ കഴിയാത്തതാണ് അക്രമാസക്തമായ സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതികളുടെ മൊഴിയെങ്കിലും, കരുതിക്കൂട്ടിയുള്ള കൊലപാതകമായാണ് പോലീസ് ഇതിനെ കാണുന്നത്. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News