Enter your Email Address to subscribe to our newsletters

Pathanamthitta, 16 ജനുവരി (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ ബലാത്സംഗക്കേസിലെ അതിജീവിതയെ അപമാനിച്ച് സുഹൃത്ത് ഫെനി നൈനാന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരിച്ചടിയാകുന്നു. അതിജീവിതയെ അപമാനിച്ചും രാഹുലിനെ സംരക്ഷിച്ചുമാണ് ഫെനി പോസ്റ്റിട്ടത്. 2024ല്‍ ബലാത്സംഗം ചെയ്തു എന്ന് പറയുന്ന യുവതി 2025ലും രാഹുലിന് ഒറ്റയ്ക്ക് കാണണം എന്ന ആവശ്യപ്പെട്ടു എന്നാണ് ഫെനി പറഞ്ഞത്. ഒപ്പം യുവതിയുമായി നടത്തിയ ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും പങ്കിട്ടു.
എന്നാല്‍ താന്‍ രാഹുലുമായി സംസാരിച്ച് ഒരു പ്രശന പരിഹാരത്തിനാണ് ശ്രമിച്ചത്. അതിന്് മൂന്നാല് മണിക്കൂര്‍ സമയം വേണം. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല കാണണം എന്ന് പറഞ്ഞത്. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഇതൊന്നും കണ്ടു പേടിക്കില്ലെന്നും അതിജീവിത ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.
ഇതുകൂടാതെ വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഫണ്ടിങ്ങിനായി നടത്തുന്ന കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്ന് ഫെനി ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. സമ്മര്‍ദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും പറഞ്ഞതായി അതിജീവിത വ്യക്തമാക്കി. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നടത്തിയ ഫണ്ട് പിരിവിന്റെ വിശ്വാസ്യത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ദാരിദ്ര്യം പരഞ്ഞ് പലതവണ രാഹുല്‍ പണം വാങ്ങിയതും, മറ്റ് പരാതികള്‍ ഉയര്‍ന്നപ്പോള്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ അവഗണിച്ചതും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വിവഹം കഴിക്കാം ഒരുമിച്ച് ജീവിക്കാം എന്നെല്ലാം പറഞ്ഞതും യുവതി പുതിയ ശബ്ദ സന്ദേശത്തിലും ആവര്‍ത്തിക്കുന്നുണ്ട്. ചുരുക്കത്തില്‍ രാഹുലിനെ വെളുപ്പിക്കാനായി സുഹൃത്ത് നടത്തിയ ഒരു നീക്കം വലിയ തിരച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
അതിജീവിതയുടെ ശബ്ദസന്ദേശത്തില്‍ നിന്ന്:
2024 ജൂലൈയില്‍ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബര്‍ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മെയ് മാസത്തില്‍ ആണ് മിസ്‌കാരേജ് സംഭവിക്കുന്നത്. രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്‌കാരേജ്. മാനസികമായും ശാരീരികമായും ആകെ തകര്‍ച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു.ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരല്‍മല ഫണ്ടിങ്ങില്‍ കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. രാഹുല്‍ ആണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും ഫെനി പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങള്‍ ഫെന്നിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ അച്ഛന്‍ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടില്‍ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിനുണ്ട് എന്നൊക്കെ പറഞ്ഞു.
ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങള്‍ പറഞ്ഞത് അറിഞ്ഞ രാഹുല്‍, തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് തെരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ വീണ്ടും വരുന്നത്. 2025 ആഗസ്റ്റില്‍ രാഹുലിനെതിരായ വാര്‍ത്തകള്‍ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷര്‍ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാന്‍ അടൂരില്‍ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുല്‍ ആണ് ആവശ്യപ്പെട്ടത്. പക്ഷേ പിന്നെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കില്‍ ഫെന്നിയുമായി ബന്ധപ്പെടാന്‍ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാന്‍ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞു. പേഴ്‌സണല്‍ കാര്യങ്ങള്‍ സംസാരിക്കാനുള്ളതിനാല്‍ ആളുകള്‍ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.
ഒരു സുഹൃത്തിനൊപ്പം കാണാന്‍ വരുമെന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാന്‍ ആണ് വരാന്‍ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതല്‍ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവന്‍ കഴിഞ്ഞിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങള്‍ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാനാണ് മൂന്നാല് മണിക്കൂര്‍ സമയം വേണം എന്ന് പറഞ്ഞത്. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്‌നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ല
---------------
Hindusthan Samachar / Sreejith S