Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ജനുവരി (H.S.)
ഐ.എന്‍.ടി. യു.സി സംസ്ഥാന കമ്മിറ്റിതെരഞ്ഞെടുപ്പിന് കോടതി വിലക്ക്. 2026 ജനുവരി 17
2026 ല്‍ നടത്തേണ്ടുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി തെരഞ്ഞെ
ടുപ്പ് തിരുവനന്തപുരം സബ് കോടതി III 16.01.2026 മുതല്‍ തടഞ്ഞിരിക്കുന്നു.
ആര്‍.എം.പരമേശ്വരന്‍ സംസ്ഥാന പ്രസിഡന്റായ കേരളാ കെട്ടിട നിര്‍മ്മാണ
തൊഴിലാളി കോണ്‍ഫെ ഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ അഡ്വ.വി.എന്‍.ഗോപാല കൃഷ്ണന്‍ നായര്‍ മുഖേന നല്‍കിയ ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ പരിശോധിച്ചാണ് കോടതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
നിലവിലെ താല്ക്കാലിക പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനടക്കം പത്തോളം പേരെ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.
2022 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയതിനാല്‍ ചന്ദ്രശേഖരനെ
പ്രസിഡന്റായി പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ട് എറണാകുളം
മുനിസിഫ് കോടതി വിധി നിലവിലുള്ളപ്പോള്‍ (IA No.2/2022 OS No.82/2022) GI-
പക്ഷീയമായി കമ്മിറ്റി പുനസം ഘടിപ്പിച്ചെങ്കിലും കേന്ദ്രകമ്മിറ്റി അതിന് നാളിതുവരെ അനുമതി നല്‍കിയിട്ടില്ല. മാത്രമല്ല കോടതി ഉത്തരവ് ലംഘിച്ചതിന് മറ്റൊരു കേസ്സിലും വിചാരണ നേരിടുന്നുണ്ട്.
ഐ.എന്‍.ടി.യു.സി കേന്ദ്ര/സംസ്ഥാന ഭരണഘടന അനുസരിച്ച് ആര്‍.ച ന്ദ്ര
ശേഖരനും മറ്റ് ഒന്‍പത് പ്രതികളും പ്രാഥമിക അംഗങ്ങള്‍ അല്ലെന്നും മുന്‍കാല ങ്ങളിലെല്ലാം അംഗസംഖ്യ വ്യാജേന പെരുപ്പിച്ച് കാണിച്ചും അഫിലിയേഷന്‍ ഫീസ്സിനത്തില്‍ കേന്ദ്രകമ്മിറ്റിയ്ക്ക് നിയമാനുസൃതമായി അടക്കേണ്ടുന്ന പതിനെട്ടര കോടി രൂപാ കണക്കു പോലുമില്ലാതെ തിരിമറി നടത്തിയെന്നും, കൂടാതെ ഒരു കോടി എണ്‍പത്തിഒന്ന് ലക്ഷം രൂപാ വിവിധ യൂണിയനുകളുടെ തുകയും അടച്ചിട്ടില്ലായെന്ന കേന്ദ്രകമ്മിറ്റിയുടെ കണക്കുകളും രേഖാമൂലമുള്ള തെളിവുസഹിതമാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.
കൂടാതെ അനധികൃതമായി പണിത സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട
ത്തിന്റെ നിര്‍മ്മാണം ഓംബുഡ്‌സ്മാന്റെ ഉത്തരവിന്മേല്‍ പൊളിച്ചു നീക്കിയതും
കശുവണ്ടി അഴിമതി കേസ്സില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും സി.
ബി.ഐ നല്‍കിയ കുറ്റപത്രത്തെ ശരിവെച്ചു കൊണ്ട് ചന്ദ്രശേഖരന്റെ അപ്പീല്‍
അപേക്ഷ സുപ്രീംകോടതി തള്ളിയതുമാണ്. ഈ കേസ്സില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിന്റെ പേരിലുള്ള കോടതി അലക്ഷ്യ നടപടിയുടെ വിധി 19.01.2026 ന് ഹൈക്കോടതി വിധി പറയാനിരിക്കുന്നതിനാലും താല്ക്കാലിക പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വീണ്ടും നടത്താന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ യാണ് സുധാകരന്‍ കോടതിയില്‍ ചോദ്യം ചെയ്തത്.
കേന്ദ്ര കമ്മിറ്റി നിയോഗിക്കുന്ന ഒരു അഡ്‌ഹോക്ക് കമ്മിറ്റിയോ, കോടതി
നിരീക്ഷണത്തിലോ വേണം തെരഞ്ഞെടുപ്പ് നടത്തുവാന്‍ എന്നതായിരുന്നു കോടതിയില്‍ ഉന്നയിച്ചിരുന്ന വാദം.
സുതാര്യമായ തെരഞ്ഞെടുപ്പ് എന്ന ഈ ആവശ്യത്തോട് യോജിപ്പുള്ള
ഐ. എന്‍.ടി.യു.സി പ്രമുഖ നേതാക്കളായ തമ്പാനൂര്‍രവി എക്‌സ്എം. എല്‍.എ,
റ്റി.ശരത്ച ന്ദ്രപ്ര സാദ് (കെ.പി. സി.സി. വൈസ് പ്രസിഡന്റ്), മര്യാപുരം ശ്രീകുമാര്‍ (കെ. പി. സി.സി. ജനറല്‍ സെക്രട്ടറി), വര്‍ക്കല കഹാര്‍ എക്‌സ് എം.എല്‍.എ, അഡ്വ.ജി. സു ബോധന്‍, പി. എന്‍.മോഹന രാജ്, കെ.പി. ഹരിദാസ്, കുഞ്ഞ് ഇല്ലം പള്ളി തുടങ്ങിയവര്‍ രക്ഷാധികാരികളായും, ആര്‍. എം. പരമേശ്വരന്‍ ചെയര്‍മാനും, മനോജ് ചിങ്ങന്നൂര്‍ ജനറല്‍ കണ്‍വീനറും, പി.സുധാകരന്‍, സിബിക്കുട്ടി ഫ്രാന്‍സിസ് കോര്‍ഡിനേറ്റര്‍മാരുമായി 151 പേരുടെ ഒരു സംസ്ഥാന കമ്മിറ്റിക്കും 27.12.2025 ന് ചേര്‍ന്ന യോഗം രൂപം നല്‍കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR