സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോ-ഓർഡിനേറ്റർ പ്രോജക്‌ട് അസോസിയേറ്റ് എന്നീ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Tiruvanthpuram, 17 ജനുവരി (H.S.) കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.), കോ-ഓർഡിനേറ്റർ (എം.ഇ.ഡി.പി.), പ്രോജക്‌ട് അസോസിയേറ്റ് എന്നീ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ഒഴ
Job opportunity


Tiruvanthpuram, 17 ജനുവരി (H.S.)

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.), കോ-ഓർഡിനേറ്റർ (എം.ഇ.ഡി.പി.), പ്രോജക്‌ട് അസോസിയേറ്റ് എന്നീ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത, ഒഴിവ്, ശമ്ബളം തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം

കോ-ഓർഡിനേറ്റർ (എം ഇ ഡി പി) (ഒഴിവ്: 1): ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രൊഫഷണല്‍ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. പ്രോജക്‌ട് സോഴ്സിംഗ്, പ്രോഗ്രാം കോർഡിനേഷൻ, പരിശീലന സംരംഭങ്ങള്‍ക്കായി പങ്കാളി ഏകോപനം എന്നിവയില്‍ പ്രാവീണ്യം അനിവാര്യമാണ്. പരമാവധി പ്രായം 35 വയസ്. പ്രതിമാസം 32,000 രൂപയാണ് ശമ്ബളം.

പ്രോജക്‌ട് അസോസിയേറ്റ് (ഒഴിവ്: 1): ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് രണ്ട് വർഷത്തെ പ്രൊഫഷണല്‍ പരിചയം എന്നിവ ആവശ്യമാണ്. പ്രോജക്‌ട് സോഴ്സിംഗ്, പ്രോഗ്രാം ഏകോപനം, പങ്കാളി ഏകോപനം, മാർക്കറ്റിംഗ് കഴിവുകള്‍ എന്നിവയാണ് പ്രധാന യോഗ്യതകള്‍. പരമാവധി പ്രായം 40 വയസ്സ്, പ്രതിമാസ ശമ്ബളം 30,000 രൂപ.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 26 വൈകുന്നേരം 5.00 സി.വി. സഹിതമുള്ള ഇമെയില്‍ അപേക്ഷകളും ഈ തീയതിക്ക് മുൻപ് ലഭിക്കേണ്ടതാണ്.യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് https://forms.gle/Frx92WsgP7zRY1h4A എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/Notification-Recruitment-MEDP-Coordinator-and-Project-Associate-06-01-2025.pdf

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്‌.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. മൊബൈല്‍ ഐ.സി.യു ആംബുലന്‍സ് പരിചയം എന്നീ യോഗ്യതയുള്ള വർക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍-0483 2762037.

വാര്‍ഡ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് വാര്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 11ന് ഐ.എം.സി.എച്ച്‌ സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സ്. പ്രായപരിധി: 20-45.

വിവിധ തസ്തികകളില്‍ നിയമനം

കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലും അനുബന്ധ കേന്ദ്രങ്ങളിലും വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവില്‍), സയന്റിഫിക് ഓഫീസർ, സബ് എഞ്ചിനീയർ (സിവില്‍), ഇലക്‌ട്രോണിക് മെക്കാനിക്, സബ് സ്റ്റേഷൻ അസിസ്റ്റന്റ്, ജനറല്‍ ഇലക്‌ട്രീഷ്യൻ, ലോവർ ഡിവിഷൻ ക്ലർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തിയേറ്റർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യത, മറ്റ് നിബന്ധനകള്‍, അപേക്ഷ സമർപ്പണ രീതി തുടങ്ങിയവ www.kstmuseum.com, www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 രാത്രി 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2306024, 2306025, directorksstm@gmail.com

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News