പ്രിയദർശിനി “സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും
Thiruvananthapuram, 17 ജനുവരി (H.S.) പ്രിയദർശിനി “സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയ ദ്വിതീയ പ്രിയദർശിനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്ര
Soniya Gandhi & Rahul Gandhi


Thiruvananthapuram, 17 ജനുവരി (H.S.)

പ്രിയദർശിനി “സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും

കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയ ദ്വിതീയ പ്രിയദർശിനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രഫ. എം. ലീലാവതിക്ക് ജനുവരി 19ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിക്കുമെന്ന് കെ പി സി സി പ്രസിഡന്റ്‌ അഡ്വ. സണ്ണിജോസഫും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർ മാൻ അഡ്വ. പഴകുളം മധുവും അറിയിച്ചു

മുൻ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷനായുള്ള അവാർഡ് നിർണയ സമതി യാണ് ലീലാവതിയെ പുരസ്‌ക്കാരത്തിനായി തെരെഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും, പ്രശസ്തിപത്രവുമടങ്ങു ന്നതാണ് അവാർഡ്. എറണാകുളത്ത് തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിൽ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം. എൽ .യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ. എ ഐ. സി. സി. സംഘടനാ കാര്യ ജനറൽ സെക്രട്ടറി ശ്രീ. കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ്സ് ദേശീയ-സംസ്ഥാന നേതാക്കൾ, എഴുത്തുകാർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും

നാളെ യുഡിഎഫിന്റെ മഹാപഞ്ചായത്തിൽ പങ്കെടുക്കാനാണ് രാഹുൽഗാന്ധി കേരളത്തിൽ എത്തുന്നത്. കൊച്ചിയിലെത്തുന്ന അദ്ദേഹം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന നേതാക്കളുമായി രാഹുൽ ഗാന്ധി സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ പ്രാഥമിക ചർച്ച നടത്താനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുകയാണെങ്കിൽ അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള ധർമ്മത്തിൽ ഉൾപ്പെടെ പ്രമുഖ സ്ഥാനാർത്ഥിയെ തന്നെ അണിനിരത്തണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട് ഇക്കാര്യങ്ങളും നാളെ സംസ്ഥാനത്ത് എത്തുന്ന രാഹുൽഗാന്ധി നേതാക്കളുമായി

നേതാക്കളുമായി ചർച്ച ചെയ്യും

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. മുന്നണി കൂടുതൽ വിപുലപ്പെടുത്തുന്നതിന് ഹൈക്കമാണ്ടിന്റെ പച്ചക്കൊടി ഉണ്ട്. രാഹുൽ ഗാന്ധി ജോസ് കെ മാണി കൂടിക്കാഴ്ച ഉണ്ടാകുമോ എന്നതും നിർണായകമാണ്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News