'പടയപ്പ'യുടെ നെട്ടോട്ടം , കാട്ടുകൊമ്പനെ തളയ്‌ക്കാൻ പാടുപെട്ട് വനം വകുപ്പ്
Idukki, 17 ജനുവരി (H.S.) ഭീതിപ്പടർത്തി ''പടയപ്പ''. ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതക്കുന്ന പടയപ്പ എന്നു വിളിക്കുന്ന ആന മദപ്പാടില്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. പൊതുവേ ശാന്തനായ പടയപ്പ മദപ്പാട് കാലത്താണ് അക്രമാസക്തനാകുന്നത
FORESTDEPARTMENT ON ELEPHANT ISSUES


Idukki, 17 ജനുവരി (H.S.)

ഭീതിപ്പടർത്തി 'പടയപ്പ'. ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതക്കുന്ന പടയപ്പ എന്നു വിളിക്കുന്ന ആന മദപ്പാടില്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. പൊതുവേ ശാന്തനായ പടയപ്പ മദപ്പാട് കാലത്താണ് അക്രമാസക്തനാകുന്നത്. മൂന്നാര്‍ മേഖലയില്‍ സ്ഥിര സാന്നിധ്യമാണ് 'പടയപ്പ'. മൂന്നാറിന് സമീപം ഗൂഡാര്‍വിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് മദമിളകിയ ആനയെ കണ്ടെത്തിയത്.

ഒരാഴ്‌ചയായി വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ കറങ്ങി നടക്കുകയായിരുന്നു പടയപ്പ. മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ പടയപ്പയെ കണ്ടത്. തുടര്‍ന്ന് ആര്‍ ആര്‍ റ്റിയുടെ രണ്ട് ടീമും വെറ്റനറി ഡോക്‌ടറും പടയപ്പയെ നിരീക്ഷിച്ച് വരികയാണ്. പടയപ്പ മദപ്പാടിലായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

പൊതുവേ ശാന്തനായ പടയപ്പ മദപ്പാട് കാലത്താണ് അക്രമാസക്തനാകുന്നത്. പൊതുജനങ്ങളും വാഹനങ്ങളും ആനയില്‍ നിന്ന് അകലം പാലിക്കണം. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ല. സഞ്ചാരികള്‍ ആനയെ കണ്ടാല്‍ വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചും ഹോണ്‍ മുഴക്കിയും പ്രകോപിപ്പിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മൂന്നാര്‍ റെയിഞ്ച് ഓഫിസര്‍ എസ്. ബിജു അറിയിച്ചു.

മലയിറങ്ങി കാട്ടുകൊമ്പൻമാർ

വേനൽക്കാലം ആരംഭിച്ചതോടെ ഇടുക്കി ഹൈറേഞ്ച് മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചു വരുകയാണ്. കാട്ടുകൊമ്പൻമാർ ജനവാസ മേഖലയോടു ചേർന്ന റോഡുകളിലേക്ക് ഇറങ്ങുന്ന സംഭവം പതിവായതോടെ വാഹനയാത്രികർക്കിടയിൽ വലിയ ആശങ്കയാണ് ഉയരുന്നത്. ഈ മാസം ആദ്യവാരം ജില്ലയിലെ മറയൂർ–ചിന്നാർ റോഡിൽ കാട്ടാനക്കൂട്ടം ഗതാഗത തടസം സൃഷ്‌ടിച്ചിരുന്നു. മൂന്നാർ–ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ കന്നിമലക്ക് സമീപവും കാട്ടാനക്കൂട്ടം റോഡിലിറങ്ങി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.

കഴിഞ്ഞ വേനൽക്കാലത്തും മറയൂർ–ചിന്നാർ റോഡിൽ വിരിക്കൊമ്പൻ അടക്കമുള്ള കാട്ടാനകളുടെ ശല്യം രൂക്ഷമായിരുന്നു. പലതവണ ഗതാഗതം പൂർണമായി തടസപ്പെടുകയും യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങുകയും ചെയ്‌തു. അന്ന് വനംവകുപ്പിന്‍റെ പ്രത്യേക നിരീക്ഷണവും ഇടപെടലും മൂലമാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്. എന്നാൽ ഈ വർഷവും സമാന സാഹചര്യങ്ങൾ ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

വേനൽ കടുത്തതോടെ കാട്ടാന ശല്യം മൂന്നാർ–ഉദുമൽപേട്ട പാതയിൽ ഇനിയും വർധിക്കുമോയെന്ന് വാഹനയാത്രികർ ആശങ്കപ്പെടുന്നു. കഴിഞ്ഞ വർഷം ഈ പാതയിൽ കാട്ടുകൊമ്പനായ പടയപ്പ ഉൾപ്പെടെയുള്ള ആനകൾ നിരവധി തവണ റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News