Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ജനുവരി (H.S.)
തിരവനന്തപുരം : കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു. കോളേജ് വിദ്യാര്‍ത്ഥികളുടെ സംഗം സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടാളുടെ പരിക്ക് ഗുരുതരമാണ്. തൃശ്ശൂര്‍ കൊടകര എംബിഎ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പഠനയാത്രയ്ക്കായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.
42 ഓളം വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ്സിലെ രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയില്‍ ബൈപ്പാസിന്റെ പണി നടക്കുന്നതിനാല്‍ സര്‍വീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്.
വിദ്യാര്‍ത്ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ആയ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ദ ചികില്‍സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തുകയാണ്.
---------------
Hindusthan Samachar / Sreejith S