സതീശന്‍ ഈഴവ വിരോധി, സുധാകരനെ തെറിപ്പിച്ചു; ഊളമ്പാറയില്‍ ചികിത്സിപ്പിക്കണം; വെള്ളാപ്പള്ളി നടേശന്‍
Kerala, 17 ജനുവരി (H.S.) പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ഈഴവനായിട്ടുള്ള കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്നു
Vellapally Natesan


Kerala, 17 ജനുവരി (H.S.)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ഈഴവനായിട്ടുള്ള കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വര്‍ഗീയ പ്രചരാകനായ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആഗോള അയ്യപ്പ സംഗമ സമയത്ത് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിനെയും സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

'മുഖ്യമന്ത്രിയുടെ വണ്ടിയില്‍ കയറിയത് വലിയൊരു കുറവായി സതീശന്‍ കാണുന്നുവെങ്കില്‍ അയാളെ ഊളമ്പാറയിലേക്ക് അയക്കണം. ഒരു ഈഴവ വിരോധിയാണ് സതീശന്‍. ഒരു പിന്നോക്കക്കാരനായ തന്നെ മുഖ്യമന്ത്രിയുടെ വണ്ടിയില്‍ കയറ്റിയതാണ് തെറ്റായി വ്യഖ്യാനിക്കുന്നത്. ഒരു പിന്നാക്കക്കാരന്‍ അങ്ങനെയൊരു വണ്ടിയില്‍ കയറാന്‍ പാടില്ല എന്നാണ് സതീശന്‍ പറയുന്നത്.' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'സതീശന്‍ ഒരു ഈഴവ വിരോധിയാണ്. അതിന് തെളിവാണ്, കെപിസിസി പ്രസിഡന്റായ സുധാകരനെ വിമര്‍ശിച്ച് വിമര്‍ശിച്ച് പുറത്താക്കിയത്. സുധാകരന്‍ ഒരു ഈഴവനാണ്. വാക്കുകളില്‍ സതീശന്‍ മിടുക്ക് കാണിക്കുന്നുണ്ട്. പ്രവൃത്തിയില്‍ എന്താകുമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നമുക്ക് കാണാം.' ആരേയും വെല്ലുവിളിക്കാനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

'ഈഴവ സമുദായത്തെ കറിവേപ്പിലയായിട്ടാണ് കണക്കാക്കുന്നതെങ്കില്‍ സതീശന് തെറ്റ് പറ്റിപ്പോയി. ഏറ്റവും വര്‍ഗീയവാദികളായ ആളുകള്‍ക്ക് കുട പിടിച്ചുകൊണ്ടാണ് അദ്ദേഹം മതേതരത്വം പറയുന്നത്. ആനൂകല്യങ്ങളും ആശീര്‍വാദങ്ങളും നേടാനാണ് ഈ കുടപിടുത്തം. രാഷ്ട്രീയ മോഹങ്ങള്‍ക്കുള്ള ഒരു അടവുനയമായിട്ടാണ് ഇതിനെ ഞാന്‍ മനസ്സിലാക്കുന്നത്.' വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News