സിപിഐ നൂറാം വാര്‍ഷിക സമാപനത്തില്‍ രേവന്ത് റെഡ്ഡി മുഖ്യാതിഥി
Khammam, 18 ജനുവരി (H.S.) സിപിഐയുടെ നൂറാം വാര്‍ഷികാഘോഷ സമാപന പരിപാടികള്‍ക്ക് ഖമ്മം ഒരുങ്ങി. ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടക്കുന്ന പടുകൂറ്റന്‍ പ്രകടനത്തിലും പൊതു സമ്മേളനത്തിലും രണ്ട് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടക സമി
CPI 100 YEARS CELEBRATIONS KHAMMAM


Khammam, 18 ജനുവരി (H.S.)

സിപിഐയുടെ നൂറാം വാര്‍ഷികാഘോഷ സമാപന പരിപാടികള്‍ക്ക് ഖമ്മം ഒരുങ്ങി. ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടക്കുന്ന പടുകൂറ്റന്‍ പ്രകടനത്തിലും പൊതു സമ്മേളനത്തിലും രണ്ട് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂനമേനിനി സാംബശിവ റാവു പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എ രാജയും പൊതു യോഗത്തില്‍ മുഖ്യാതിഥികളാവും. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കു പുറമേ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള കമ്യഊണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. പിന്നിട്ട നൂറു വര്‍ഷങ്ങളില്‍ പാര്‍ട്ടി താണ്ടിയ വഴികള്‍ പുതിയ തലമുറയ്ക്ക പരിചയപ്പെടുത്തുന്ന പരിപാടികള്‍ നൂറാം വാര്‍ഷികത്തിന്‍റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകും. പാര്‍ട്ടി ചരിത്രം, പോരാട്ടം,കൈവരിച്ച നേട്ടങ്ങള്‍ എന്നിവ വിശദീകരിക്കുന്ന പരിപാടികളാണ് സമാപനത്തോടനുബന്ധിച്ച് ഖമ്മം ജില്ലാ സെന്‍ററില്‍ ഒരുക്കിയിട്ടുള്ളത്.

ഖമ്മത്തെ എസ്ആര്‍ബിജിഎന്‍ആര്‍ കോളജ് ഗ്രൗണ്ടില്‍ മൂന്ന് മണിക്ക് സമാപന യോഗം ആരംഭിക്കും.സമാപന സമ്മേളനത്തിനായി അറുപതടി വേദിയും ഡിജിറ്റല്‍ സ്ക്രീനുമടക്കം സജ്ജമാണ്. സദസ്സില്‍ 40000 പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. സമാപനത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രകടനം കടന്നു പോകുന്ന വഴി നീളെ പ്രവര്‍ത്തകര്‍ക്ക് കുടിവെള്ളത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖമ്മം ജില്ലാ ആസ്ഥാനവും റോഡുകളും ചുവപ്പ് കൊടി തോരണങ്ങളാല്‍ അലംകൃതമാണ്.

കേരളത്തില്‍ നിന്നുള്ള ദേശീയ നേതാക്കളായ കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാര്‍ എം പിയും ആനി രാജയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മറ്റ് സെന്‍ട്രല്‍ കൗണ്‍സില്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, സെക്രട്ടറിയേറ്റ് അംഗങ്ങളും വിവിധ സംസ്ഥാന ഘടകങ്ങളുടെ സെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിക്കും. പലസ്‌തീന്‍, വെനിസ്വേല, ക്യൂബ, വടക്കന്‍ കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

മുന്‍കൂട്ടി ട്രെയിനുകള്‍ ബുക്ക് ചെയ്‌തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമ്മേളനത്തിനെത്താന്‍ സി പി ഐ സൗകര്യം ഏര്‍പ്പെടുത്തിയത്. പ്രവര്‍ത്തകരെ എത്തിക്കാന്‍ പ്രത്യേക വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖമ്മം നഗരത്തിന്‍റെ മൂന്ന് വ്യത്യസ്‌ത ഭാഗങ്ങളില്‍ നിന്ന് 2 മണിയോടെ പ്രകടനം ആരംഭിക്കും. പ്രകടനത്തിന് മുന്നോടിയായി ജനസേവാ ദള്‍ വൊളണ്ടിയര്‍മാരുടെ പരേഡ് നഗരത്തിലെ പവലിയന്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങും.

ബാന്‍റ് സെറ്റും മറ്റ് വാദ്യ മേളങ്ങളും കലാ പ്രകടനങ്ങളും നൃത്ത രൂപങ്ങളും പ്രകടനത്തില്‍ അണി നിരക്കും. മറ്റ് രണ്ട് പ്രകടനങ്ങളില്‍ ഒന്ന് ശ്രീ ശ്രീ പ്രതിമയ്ക്കു സമീപത്തു നിന്നും നയാബസാര്‍ കോളേജ് പരിസരത്തു നിന്നും ആരംഭിക്കും. നഗരം ചുറ്റി ജില്ലാ സെന്‍ററില്‍ സംഗമിക്കുന്ന പ്രകടനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറി കൂനമേനിനി സാംബശിവറാവു, സെന്‍ട്രല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കും

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News