Enter your Email Address to subscribe to our newsletters

Thiruvananthapuram, 18 ജനുവരി (H.S.)
വാഹന ഉടമകൾക്ക് ആശ്വാസമായി കേരള സർക്കാർ നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ നിരക്ക് കുറച്ചു. 20 വർഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ നിരക്ക് മുൻപ് വർധിപ്പിച്ചതിൽ നിന്നും 50 ശതമാനമാണ് സർക്കാർ വെട്ടി കുറച്ചത്. പുതുക്കിയ നിരക്കുകൾ എത്രയും വേഗം പ്രാബല്യത്തിൽ വരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2025 ലാണ് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതികൾ പ്രകാരം 20 വർഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ നിരക്ക് ഗണ്യമായി വർധിപ്പിച്ചത്. എന്നാൽ 1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലെ 81(1) വകുപ്പ് പ്രകാരം പരിശോധന നിരക്ക് പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗപ്പെടുത്തുകയായിരുന്നു.
ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ
ഇരു ചക്ര, മുച്ചക്ര വാഹനങ്ങൾ, ക്വാഡ്രി സൈക്കിളുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഇടത്തരം ഹെവി ഗുഡ്‌സ്/ പാസഞ്ചർ തുടങ്ങിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന നിരക്കാണ് സംസ്ഥാന സർക്കാർ കുറച്ചിരിക്കുന്നത്.
നിരക്കിൽ മാറ്റം വന്നതോടെ സാധാരണക്കാരായ ജനങ്ങൾ വലിയ ആശ്വാസത്തിലാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും നിർദേശിച്ച നിരക്ക് വർധനവ് വാഹന ഉടമകൾക്ക് അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവച്ചേക്കുമെന്ന പൊതുജന ആശങ്ക കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതെന്നും നിരീക്ഷർ പറയുന്നു.
ഫിറ്റ്നസ് പരിശോധനയുടെ പുതുക്കിയ നിരക്ക്
15 മുതൽ 20 വർഷം വരെ പഴക്കം
മോട്ടോർ സൈക്കിൾ ₹500
മുച്ചക്ര വാഹനം ₹600ലൈറ്റ് മോട്ടോർ വാഹനം ₹1,000ഹെവി വാഹനം ₹1,00020 വർഷത്തിൽ അധികം പഴക്കം
മോട്ടോർ സൈക്കിൾ ₹1,000
മുച്ചക്ര വാഹനം ₹1,000ലൈറ്റ് മോട്ടോർ വാഹനം ₹1,300ഹെവി വാഹനം ₹1,500ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള നിരക്ക്
വാഹനത്തിൻ്റെ പഴക്കം അനുസരിച്ച് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസിലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV): 15 - 20 വർഷം വരെ പഴക്കമുള്ളവയ്ക്ക് 3750 രൂപയും, 20 വർഷത്തിന് മുകളിലുള്ളവയ്ക്ക് 7500 രൂപയുമാണ് പുതുക്കിയ നിരക്ക്.
15 - 20 വർഷം വരെ പഴക്കമുള്ള മീഡിയം പാസഞ്ചർ വാഹനങ്ങൾക്ക് 5000 രൂപയും, 20 വർഷത്തിന് മുകളിൽ 10,000 രൂപ, ഹെവി പാസഞ്ചർ വാഹനങ്ങൾക്ക് 15 - 20 വർഷം വരെ പ്രായമുള്ളവക്ക് 6000 രൂപയും, 20 വർഷത്തിന് മുകളിലുള്ളവയ്ക്ക് 12,500 രൂപയുമാണ് ഉടമസ്ഥർ അടയ്ക്കേണ്ടത്. 15 - 20 വർഷം വരെ പ്രായമുള്ള മോട്ടോർ സൈക്കിളുകൾക്ക് 500 രൂപയും, 20 വർഷത്തിന് മുകളിൽ 1000 രൂപയുമാണ് പുതുക്കിയ നിരക്ക്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR