ലൈംഗികാതിക്രമമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; മനം നൊന്ത് യുവാവ് ജീവനൊടുക്കി
Kozhikode, 18 ജനുവരി (H.S.) ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിച്ച സംഭവത്തിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം വളയനാട് കാവിനു സമീപം താമസിക്കുന്ന ദീപക് (40) ആണ് മരിച്ചത്. ബസിൽ വച്ച് ലൈംഗികാതിക്രമം നടത്ത
SOCIAL MEDIA POST DEEPAK


Kozhikode, 18 ജനുവരി (H.S.)

ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിച്ച സംഭവത്തിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം വളയനാട് കാവിനു സമീപം താമസിക്കുന്ന ദീപക് (40) ആണ് മരിച്ചത്.

ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി പരാതി നൽകുകയും സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇന്ന് (ജനുവരി 18) രാവിലെയാണ് മരണ വിവരം പുറത്തറിയുന്നത്. പതിവുപോലെ രാവിലെ ദീപക്ക് എഴുന്നേൽക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ വാതിലിൽ ഏറെ നേരം മുട്ടി വിളിച്ചിരുന്നു. എന്നാൽ വാതിൽ തുറക്കാതെയതോടെ ബഹളം കേട്ട് പരിസരവാസികളും ഓടിയെത്തിയതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ദീപകിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് ആറുമണിയോടെ സംസ്‌കരിക്കും.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വീഡിയോ പ്രചരിക്കുന്നത്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് ദീപക് അപമര്യാതയായി പെരുമാറിയെന്ന് ആരോപിച്ച് വടകര പൊലീസിൽ ഷിംജിത എന്ന യുവതി പരാതി നൽകിയിരുന്നു. തുടർന്ന് തെളിവായി ഇൻസ്റ്റഗ്രാം വഴി വീഡിയോ പ്രചരിപ്പിച്ചിരുന്നു. നിമിഷ നേരം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കാണുകയും പലരും സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

വീഡിയോ വൈറൽ ആയതോടെ കടുത്ത മാനസിക സംഘർഷത്തിലായ ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ദീപക്കിൻ്റെ മരണത്തെത്തുടർന്ന് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

പ്രതികരണവുമായി ഷിംജിത

ബസില്‍ തനിക്കെതിരെയുണ്ടായ പെരുമാറ്റം ഗുരുതരമായ മാനസിക സാമൂഹിക പ്രശ്‌നത്തിൻ്റെ വിശദീകരണമെന്നാണ് ഷിംജിത വീഡിയോയില്‍ പറയുന്നത്. അറിയാതെ സ്‌പർശിക്കുന്നതല്ലെന്നും തെറ്റിദ്ധാരണ അല്ലെന്നുമാണ് ഷിംജിതയുടെ വാദം. ഗുരുതരമായ മാനസിക വൈകല്യവും ലൈംഗിക കുറ്റകൃത്യവുമാണ് ബസിൽ വച്ചുണ്ടായതെന്ന് ഷിംജിത വീഡിയോയിൽ പറഞ്ഞു.

കൺസെൻ്റില്ലാതെ ഒരു മനുഷ്യൻ്റെ ശരീരത്തിൽ സ്‌പർശിക്കാൻ ആർക്കാണ് അവകാശമെന്നും കുറ്റാരോപിതന് വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലെന്നും ഷിംജിത പറഞ്ഞു. സമൂഹവും കുടുംബും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങളെ മനസിലാക്കി തിരുത്തണമെന്നും ഷിംജിത വീഡിയോയിൽ കൂട്ടിച്ചേർത്തു.

പരാതി നൽകി രാഹുൽ ഈശ്വർ

ലൈംഗിക അതിക്രമത്തെ തുടർന്ന് വീഡിയോ പ്രചരിച്ചതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതി നൽകി രാഹുൽ ഈശ്വർ രംഗത്തെത്തി. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പെൺകുട്ടിക്കെതിരെയാണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. നാളെ ബസിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് നേരെ ഏതെങ്കിലുമൊരു പെൺകുട്ടി വൈറലാകാനായി ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കാനാണ് പരാതി നൽകിയതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News